
ശ്രീഹരിക്കോട്ട: പിഎസ്എൽവി സി 61 വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09-നെയാണ് അറുപത്തിമൂന്നാം ദൗത്യത്തിൽ പിഎസ്എൽവി ബഹിരാകാശത്ത് എത്തിച്ചിരിക്കുന്നത്. രാവിലെ 5.59 ന് ശ്രീഹരിക്കോട്ടയിലായിരുന്നു വിക്ഷേപണം. 18 മിനിറ്റിനുള്ളിൽ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കും. അഞ്ച് നൂതന ഇമേജിംഗ് സംവിധാനങ്ങളാണ് ഉപഗ്രഹത്തിലുണ്ട്. അതിർത്തികളിൽ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഉപഗ്രഹം ശേഖരിക്കുക. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101ാം വിക്ഷേപണമാണിത്.
ഐഎസ്ആര്‍ഒയുടെ 101ാമത്തെ സാറ്റലൈറ്റാണ് ഇഒഎസ് 09. പിഎസ്എൽവിയുടെ 63ാമത്തെ ദൗത്യമാണ് ഇത്. പിഎസ്എൽവി എക്സ് എൽ കോൺഫിഗറേഷൻ ഉപയോഗിച്ച് നടക്കുന്ന 27ാമത്തെ ദൗത്യമാണ് ഇത്. 44.5 മീറ്റർ നീളവും 321 ടൺ ഭാരവുമാണ് പിഎസ്എൽവി സി61നുള്ളത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം