
പി.എസ്.എല്‍.വി-സി 37 റോക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി ആദ്യവാരം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആര്‍.ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ എസ്. സോമനാഥ് അറിയിച്ചു. 103ല്‍ 100ഉം അമേരിക്കയും ജര്‍മ്മനിയും അടക്കമുള്ള വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ്. വന്‍ സാമ്പത്തിക നേട്ടമാണ് ഇതുവഴി രാജ്യത്തിനുണ്ടാവുക.ജനുവരി അവസാനം വിദേശ രാജ്യങ്ങളുടെ 80 ഉപഗ്രങ്ങളടക്കം 83 എണ്ണം ഒരുമിച്ച് വിക്ഷേപിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടത്. എന്നാല്‍ മറ്റ് ചില രാജ്യങ്ങളുടെ ആവശ്യം കൂടി പരിഗണിച്ച് ഇത് നീട്ടിവെയ്ക്കുകയായിരുന്നു. പിന്നീട് 20 എണ്ണം കൂടി കൂട്ടിച്ചേര്‍ത്താണ് ഫെബ്രുവരി ആദ്യ വാരത്തിലേക്ക് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. എതൊക്കെ രാജ്യങ്ങളുടെ എത്ര വീതം ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുകയെന്ന ചോദ്യത്തിന് ഐ.എസ്.ആര്‍.ഒ ഉത്തരം നല്‍കിയില്ല. പകരം അമേരിക്ക, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ അടക്കം ഉപഗ്രഹങ്ങളുണ്ടെന്ന് മാത്രമായിരുന്നു മറുപടി.
1350 കിലോഗ്രാം ഭാരം വരുന്ന പേ ലോഡുകളാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന പി.എസ്.എല്‍.വി-സി 37ല്‍ ഉണ്ടാവുക. ഇതില്‍ 600 കിലോഗ്രാമോളം ഉപഗ്രങ്ങളുടെ ഭാരമാണ്. ഐ.എസ്.ആര്‍.ഒ ആദ്യമായാണ് ഇത്രയധികം ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിക്കുന്നത് . വിദേശ രാജ്യങ്ങളുടേതടക്കം കഴിഞ്ഞ വര്‍ഷം 22 ഉപഗ്രങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ചിരുന്നു. അതിന്റെ അഞ്ചിരട്ടിയോളമാണ് പുതിയ ലക്ഷ്യം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam