ഉപഗ്രഹങ്ങളുടെ കൂട്ട വിക്ഷേപണത്തിലൂടെ പണം വാരി ഐ.എസ്​.ആർ.ഒ

Published : Jul 21, 2017, 06:00 PM ISTUpdated : Oct 05, 2018, 02:40 AM IST
ഉപഗ്രഹങ്ങളുടെ കൂട്ട വിക്ഷേപണത്തിലൂടെ പണം വാരി ഐ.എസ്​.ആർ.ഒ

Synopsis

ദില്ലി: ഉപഗ്രഹങ്ങളുടെ കൂട്ട വിക്ഷേപണത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍ നേട്ടം കൊയ്ത് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ വിശ്വസ്ത ലോഞ്ചിംഗ് വെഹിക്കിളായ പിഎസ്‌എല്‍വി ഇതുവരെ 28 രാജ്യങ്ങളില്‍ നിന്നുള്ള 209 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിച്ചത്. ഇതുവഴി ഐഎസ്ആര്‍ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണക്കുകള്‍ പറയുന്നു.

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സിലൂടെ വിദേശ രാജ്യങ്ങളുടെ വാണിജ്യ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് 2015-2016 സാമ്പത്തികവര്‍ഷം 230 കോടി രൂപയാണ് ഐഎസ്ആര്‍ഒ സ്വന്തമാക്കിയത്. 2013-മുതല്‍ 2015 വരെയുള്ള രണ്ടുവര്‍ഷ കാലയളവില്‍ 28 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതുവഴി ആന്‍ട്രിക്സ് 600 കോടി രൂപയുടെ ആകെ നേട്ടമുണ്ടാക്കിയിരുന്നു.

ഈ വര്‍ഷം ജൂണില്‍ പിഎസ്എല്‍വി സി-38 വഴി 14 രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിരുന്നു. ഇതുവഴി 45 കോടി രൂപയുടെ വരുമാനമാണ് ആന്‍ട്രിക്സിനുണ്ടായതെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയെ അറിയിച്ചിരുന്നു. ഇതിന് മുമ്പ് ഫെബ്രുവരിയില്‍ ഒറ്റയടിക്ക് 104 ഉപഗ്രങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ ഇതുവഴി എത്ര സാമ്പത്തിക നേട്ടമുണ്ടായെന്ന് ഐഎസ്ആര്‍ഒ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതില്‍ 96 എണ്ണവും അമേരിക്കയില്‍ നിന്നുള്ളവയായിരുന്നു.

ഉപഗ്രഹ വിക്ഷേപണം മത്സരം കനക്കുന്ന വിപണിയായി മാറികൊണ്ടിരിക്കുകയും സ‌്‌പേസ്​ എക്​സ്​ഫാൽക്കൺ, റഷ്യയുടെ പ്രോടോൺ യു.എൽ.എ, എറൈൻ സ്പേസിംഗ് എന്നിവയെല്ലാം ഈ മേഖലയിലെ വമ്പന്‍ സ്ഥാപനങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആൻട്രിക്സിന്റെ മത്സരാധിഷ്ഠിത നിരക്കും ഇസ്രായേൽ വൈദഗ്ദ്യവും നാനോ ഉപഗ്രഹ വിക്ഷേപണ രംഗത്ത്​ വിദേശ ഉപഭോക്താക്കളെ ആകർഷിക്കുന്നതായി മാറി.

2015 - 16ൽ ആൻട്രിക്സ്​വിദേശ ഉപഗ്രഹങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണത്തിലൂടെ 230 കോടി രൂപയുടെ വരുമാനമുണ്ടാക്കി. ആഗോള ബഹിരാകാശ വിപണി വരുമാനത്തിൻറ 0.6 ശതമാനം മാത്രമാണിത്. വിലകൂടി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍ അത് വിക്ഷേപിക്കുന്ന രാജ്യം ലോഞ്ച് വെഹിക്കിളിന്റെ വിശ്വാസ്യത കൂടി പരിഗണിക്കും. ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ലെങ്കില്‍ ആ രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്യും.

ഇവിടെയാണ് 1999മുതല്‍ വിശ്വസ്ത വാഹനമായ പിഎസ്എല്‍വി ഐഎസ്ആര്‍ഒയ്ക്ക് വലിയ നേട്ടമായത്. ആഗോളതലത്തില്‍ 12.8 ലക്ഷം കോടിയുടേതാണ് ബഹിരാകാശ വിപണി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ആന്‍ട്രിക്സ് സ്വന്തമാക്കിയിട്ടുള്ളത് ചെറിയ വിഹിതമാണെങ്കിലും ഭാവിയില്‍ ഐഎസ്ആര്‍ഒയ്ക്ക് ശരിയായ കുതിപ്പിനുള്ള ഊര്‍ജ്ജം പകരുന്നതാണ് ഈ കണക്കുകള്‍.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍