
നീന്തിയെത്തുന്ന ഏത് ജീവിക്കും മരണം സമ്മാനിക്കുന്ന കടലിനടിയിലെ കൊലയാളി തടാകം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ ആഴങ്ങളിലാണ് ജിക്കൂസി ഓഫ് ഡെസ്പെയര്‍ എന്ന തടാകം സ്ഥിതി ചെയ്യുന്നത്. നൂറടി വീതിയിലും പന്ത്രണ്ട് അടി ആഴവുമുള്ള ഈ തടാകത്തില്‍ നീന്തിയെത്തുന്ന ജീവികള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും. മല്‍സ്യങ്ങളും, ഞണ്ടുകളും എന്നില്ല മനുഷ്യനടക്കമുള്ള ജീവികള്‍ക്ക് ഈ തടാകത്തിനകത്ത് പ്രവേശിച്ചാല്‍ നിമിഷങ്ങള്‍ക്കകം മരണം ഉറപ്പാണ്. അറിഞ്ഞോ അറിയാതെയോ ഇതിനുള്ളില്‍ പ്രവേശിച്ച ജിവികളുടെ മൃകദേഹം കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ തടാകമാകെ.
അപകടകരമായ അളവിലുള്ള ഉപ്പിന്റെ സാന്നിധ്യമാണ് ഈ തടാകം ഇത്ര അധികം ഭീകരനാവുന്നതിന് പിന്നില്‍. ചുറ്റിലുമുള്ള കടലിലെ ലവണാംശത്തേക്കാൾ അഞ്ചിരട്ടിയിലേറെയാണ് ഇവിടത്തെ ഉപ്പിന്റെ സാന്നിധ്യം. ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ ഭൗമോപരിതലത്തിൽ നിന്ന് 3300 അടി താഴെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചുറ്റിനുമുള്ള കടലിലെ ആവാസ വ്യവസ്ഥയേക്കാള്‍ തികച്ചും വേറിട്ടതാണ് ഈ കൊലയാളി തടാകത്തിലേത്. ജീവനോടെ അവിടെ കാര്യമായൊന്നിനെയും കാണാനാകില്ല. എന്നാലും ഈ തടാകത്തില്‍ ജീവിക്കുന്ന ചില ജീവികള്‍ ഉണ്ട്. കണ്ണു കൊണ്ടു പോലും കാണാനാകാത്ത വിധം സൂക്ഷ്മജീവികളാണ് ഇവിടെയുള്ളത്.
ഉയര്‍ന്ന തോതിലുള്ള ലവണാംശത്തേക്കാള്‍ അപകടകരമാണ് ഈ സൂക്ഷ ജീവികള്‍ പുറത്ത് വിടുന്ന മീഥെയ്നും ഹൈഡ്രജൻ സൾഫൈഡും. 2014 ല്‍ ഈ തടാകത്തിനുള്ളില്‍ റിമോട്ട് കണ്‍ട്രോളില്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഉപകരണങ്ങളുപയോഗിച്ച് ഗവേഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് ചില വെല്ലുവിളികള്‍ നേരിട്ടതിനെ തുടര്‍ന്ന് നിര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് ടെംപിള്‍ യൂണിവേഴ്സിറ്റിയിലെ ബയോളജി വിഭാഗം ഗവേഷകരാണ് ഈ തടാകത്തിന്റെ ദൃശ്യങ്ങള്‍ പുറം ലോകത്തെത്തിച്ചത്.
ഇത്തരം തടാകത്തിലും ജീവിക്കാന്‍ സാധിക്കുന്ന സൂക്ഷ്മജീവികളുടെ കഴിവുകളാണ് ഇപ്പോള്‍ ഗവേഷണത്തിന് വിധേയമാക്കുന്നത്. ഇതിനു വേണ്ടി തടാകത്തിലെ ഓരോ സൂക്ഷ്മജീവിയുടെയും സാംപിളുകൾ ശേഖരിച്ച് പഠനം ആരംഭിച്ചു കഴിഞ്ഞു. അതിജീവനം ഏറെ വെല്ലുവിളിയാകുന്ന സാഹചര്യങ്ങളില്‍ മനുഷ്യരാശിയെ തന്നെ രക്ഷിക്കാന്‍ ഈ ഗവേഷണത്തിലൂടെ കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. മരണം മാത്രം സമ്മാനിക്കുന്ന ഈ തടാകം ഭാവിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ തന്നെ നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam