
ജിയോയെ കടത്തി വെട്ടാൻ മത്സരിക്കുന്ന എയർടെൽ ഇത്തവണ കിടിലൻ ഓഫറുകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. 8 രൂപ മുതല്‍ 399 രൂപ വരെ നീളുന്നു ഓഫറുകളുടെ ഈ നീണ്ട നിര. പ്രീപെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് ഓഫർ. എയർടെൽ പ്രഖ്യാപിച്ച ആകർഷകമായ പുതിയ ഓഫറുകൾ ഇങ്ങനെ
എയർടെല്ലിൻ്റെ 399 പ്ലാനിൽ അണ്‍ലിമിറ്റഡ് ലോക്കൽ/ എസ്റ്റിഡി കോളുകൾ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി നൽകുന്നു. ഇതിൽ 4ജി ഡാറ്റയും ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. 1 ജിബിയാണ് പ്രതിദിന ലിമിറ്റിലാണ് ഈ ഓഫർ ലഭിക്കുക.
എയർടെല്ലിൻ്റെ 349 പ്ലാനിൽ 28 ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് ലോക്കൽ-എസ്റ്റിഡി കോളുകൾ, 1 ജിബി ആണ് പ്രതി ദിന ലിമിറ്റ്.
149 രൂപയുടെ പ്ലാനിൽ എയർടെൽ നമ്പറുകളിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം ലഭിക്കും. ഇതിനും പുറമേ 2 ജിബി 4-ജി ഡാറ്റയും നൽകുന്നു. 28 ദിവസമാണ് ഓഫർ വാലിഡിറ്റി.
60 രൂപയുടെ പ്ലാനിൽ 58 രൂപയാണ് ടോക്ക് ടൈമായി ലഭിക്കുക. ഈ പ്ലാനിലും വാലിഡിറ്റി അൺലിമിറ്റഡ് ആണ്.
40 രൂപയുടെ പ്ലാനിൽ 35 രൂപ ടോക്ക് ടൈമാണ് ലഭിക്കുക. അതും അൺലിമിറ്റഡ് വാലിഡിറ്റിയിൽ.
8 രൂപയുടെ പുതിയ പ്ലാനിൽ ലോക്കൽ, എസ്റ്റിഡി കോളുകൾ മിനിറ്റിൽ 30 പൈസ നിരക്കിൽ ലഭിക്കും. 56 ദിവസമാണ് ഓഫർ കാലാവധി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam