2023 ൽ 'ഹാപ്പി ന്യൂ ഇയർ 2023'മായി ജിയോ

Published : Dec 24, 2022, 06:14 AM ISTUpdated : Dec 24, 2022, 06:15 AM IST
 2023 ൽ 'ഹാപ്പി ന്യൂ ഇയർ 2023'മായി ജിയോ

Synopsis

2023 രൂപയുടെ പ്ലാനിൽ  പ്രതിദിനം 2.5 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും. 252 ദിവസമാണ് 2023 പ്ലാനിന്റെ വാലിഡിറ്റി.

ജിയോയുടെ പുതുവർഷ ഓഫർ അവതരിപ്പിച്ചു. ഹാപ്പി ന്യൂ ഇയർ 2023 പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2023 രൂപയുടെ പ്ലാനിൽ  പ്രതിദിനം 2.5 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും. 252 ദിവസമാണ് 2023 പ്ലാനിന്റെ വാലിഡിറ്റി. എല്ലാ വർഷവും ജിയോ ന്യൂ ഇയർ പ്ലാൻ അവതരിപ്പിക്കാറുണ്ട്. ഈ പ്ലാൻ ഇപ്പോൾ ജിയോ ഡോട്ട് കോമിൽ ലിസ്റ്റ് ചെയ്തിരിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. 

പ്ലാനനുസരിച്ച് ഒമ്പത്  മാസത്തേക്ക് അൺലിമിറ്റഡ് കോളിങും വാലിഡിറ്റി കാലയളവിൽ ഏകദേശം 630 ജിബി ഡേറ്റയും ലഭ്യമാകും. കൂടാതെ 2023 പ്ലാനിൽ ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 100 എസ്എംഎസും വീതവും പ്ലാനിന്റെ ഭാഗമായി ലഭിക്കും.  ജിയോയുടെ പുതിയ വരിക്കാർക്ക് കോംപ്ലിമെന്ററി പ്രൈം അംഗത്വവും ജിയോ നൽകുന്നുണ്ട്. ഇതിന് പുറമെ നിലവിലുള്ള  2,999 രൂപയുടെ പ്ലാനിലും  ജിയോ ന്യൂ ഇയർ ഓഫർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ 2,999 രൂപയുടെ പ്ലാനിൽ 75 ജിബി ഹൈസ്പീഡ് ഡാറ്റയും 23 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റിയും ലഭിക്കും. റീചാർജ് ചെയ്യുന്ന ദിവസം 75 ജിബി എക്സ്ട്രാ ഡാറ്റയും 23 ദിവസത്തെ വാലിഡിറ്റി വൗച്ചറുകളും ക്യാംപെയിൻ പോസ്റ്റ് ഗോ-ലൈവ് വഴി നൽകുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 

365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. കൂടാതെ മൊത്തത്തിൽ 912.5 ജിബി ഡാറ്റയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ പ്രതിദിനം 2.5 രൂപ ജിബി ഹൈ സ്പീഡ് ഡാറ്റ ലഭിക്കുന്നുണ്ട്. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ലഭിക്കും.നിലവിൽ ജിയോ മൂന്ന് വാർഷിക പ്ലാനുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.2,999 രൂപ, 2,874 രൂപ, 2,545 രൂപ എന്നിവയാണ് ഇതിലുള്ളത്. 2,999 രൂപ പ്ലാനിന്റെ വിശദാംശങ്ങളും ഹാപ്പി ന്യൂ ഇയർ ഓഫറിനോടനുബന്ധിച്ച് ജിയോ നൽകുന്ന എക്സ്ട്രാ ആനുകൂല്യങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തി ; അപ്ഡേറ്റുമായി ലാസ്റ്റ്പാസ്

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിളിച്ചാല്‍ കിട്ടില്ല എന്ന പരാതിക്ക് ഒരു പരിഹാരം; വൈ-ഫൈ കോളിംഗ് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി അവതരിപ്പിച്ചു
ഒന്നും രണ്ടുമല്ല; ഗാലക്‌സി എസ്26 അള്‍ട്രയില്‍ 10 അപ്‌ഗ്രേഡുകള്‍!