മെഗാ ഓഫറുമായി ജിയോ; അണ്‍ലിമിറ്റഡ് കോൾ, ഡേറ്റ ലഭ്യം

Published : Jul 29, 2018, 11:31 AM ISTUpdated : Jul 30, 2018, 12:16 PM IST
മെഗാ ഓഫറുമായി ജിയോ; അണ്‍ലിമിറ്റഡ് കോൾ, ഡേറ്റ ലഭ്യം

Synopsis

എപ്പോഴും ഓഫറുകളുമായി ആളുകളെ കൈലെടുക്കുന്ന പ്രവണതയാണ് ജിയോയ്ക്കുളളത്. ഇത്തവണയും മാറ്റമില്ല.  റിലയന്‍സ് ജിയോ വീണ്ടും മറ്റൊരു കിടിലന്‍ ഓഫറുമായി രംഗത്തെത്തി. ജിയോഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ ഓഫര്‍ പ്രകാരം 594 രൂപയ്ക്ക് ആറുമാസത്തേക്ക് അണ്‍ലിമിറ്റഡ് കോൾ, 4ജി ഡേറ്റ എന്നിവ ഉപയോഗിക്കാം.

എപ്പോഴും ഓഫറുകളുമായി ആളുകളെ കൈലെടുക്കുന്ന പ്രവണതയാണ് ജിയോയ്ക്കുളളത്. ഇത്തവണയും മാറ്റമില്ല. 
റിലയന്‍സ് ജിയോ വീണ്ടും മറ്റൊരു കിടിലന്‍ ഓഫറുമായി രംഗത്തെത്തി. ജിയോഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ ഓഫര്‍ പ്രകാരം 594 രൂപയ്ക്ക് ആറുമാസത്തേക്ക് അണ്‍ലിമിറ്റഡ് കോൾ, 4ജി ഡേറ്റ എന്നിവ ഉപയോഗിക്കാം.

കൂടാതെ 501 രൂപയും പഴയ ഫീച്ചർ ഫോണും നൽകിയാൽ ജിയോഫോൺ ലഭിക്കുന്ന ഓഫറുമുണ്ട്. അതേസമയം 594 രൂപയ്ക്ക് ആറുമാസത്തേയ്ക്ക് പരിധിയില്ലാത്ത ഡേറ്റയും കോളും ഓഫര്‍ ചെയ്യുന്നതാണ് ജിയോയുടെ പുതിയ പ്ലാന്‍. ജിയോഫോൺ വരിക്കാർക്ക് കേവലം 49 രൂപയ്‌ക്ക് റീചാർജ് ചെയ്താൽ ഒരു മാസം അൺലിമിറ്റഡ് കോൾ ലഭിക്കും. ഇതോടൊപ്പം 49 രൂപയ്ക്ക് 28 ദിവസത്തേക്ക് ഒരു ജിബി ഡേറ്റയും ലഭിക്കും.

PREV
click me!

Recommended Stories

അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു
രണ്ട് 200-മെഗാപിക്‌സല്‍ ക്യാമറ; ഫോട്ടോഗ്രഫിയുടെ രാജാവാകാന്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര