വമ്പൻ ഓഫറുമായി കൈകോർത്ത് ജിയോയും ​ഗൂ​ഗിളും, ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നത് 35000 രൂപയുടെ ജെമിനി ടൂളുകള്‍!!

Published : Oct 30, 2025, 09:21 PM IST
Jio

Synopsis

ഇന്ത്യയിലെ യുവാക്കളെ പ്രീമിയം എഐ ഉപകരണങ്ങൾ ഉപയോഗിച്ച് ശാക്തീകരിക്കുന്നതിലൂടെ അത്യാധുനിക സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കാനുള്ള പ്രതിബദ്ധതയാണ് തീരുമാനത്തിന് പിന്നിലെന്ന് ജിയോ പറയുന്നു.

മുംബൈ: എല്ലാ ഇന്ത്യക്കാർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിനുള്ള നാഴികക്കല്ലായ നീക്കത്തിൽ, റിലയൻസ് ഇന്റലിജൻസ് ലിമിറ്റഡ് വഴി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) ഗൂഗിളുമായി സഹകരിച്ച്  തെരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിൾ ജെമിനി എഐ പ്രോ സൗജന്യമായി നൽകുമെന്ന് റിപ്പോർട്ട്. ഒരു ഉപയോക്താവിന് 35,100 രൂപ മൂല്യമുള്ള സേവനങ്ങളാണ് നൽകുക. പദ്ധതി 2025 ഒക്ടോബർ 30 മുതൽ ആരംഭിക്കും. ഇന്ത്യയിലെ യുവാക്കളെ പ്രീമിയം എഐ ഉപകരണങ്ങൾ ഉപയോഗിച്ച് ശാക്തീകരിക്കുന്നതിലൂടെ അത്യാധുനിക സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കാനുള്ള പ്രതിബദ്ധതയാണ് തീരുമാനത്തിന് പിന്നിലെന്ന് ജിയോ പറയുന്നു. ജിയോയുടെ ഏറ്റവും പുതിയതും സജീവമായതുമായ വരിക്കാരിൽ നിന്ന് ആരംഭിച്ച് 500 ദശലക്ഷം ഇന്ത്യക്കാർക്ക് സൗകര്യം ലഭ്യമാക്കുമെന്ന് പറയുന്നു.

ഓഫർ പ്രകാരം, അൺലിമിറ്റഡ് 5G പ്ലാനുകളിൽ 18–25 വയസ്സ് പ്രായമുള്ള ജിയോ ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ അഡ്വാൻസ്ഡ് എഐ സ്യൂട്ടായ ഗൂഗിൾ ജെമിനി പ്രോയിലേക്ക് പ്രവേശനം ലഭിക്കും. ഇന്ത്യയിലെ യുവാക്കളിൽ സർഗ്ഗാത്മകത, വിദ്യാഭ്യാസം, ഡിജിറ്റൽ നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. ‘ക്ലെയിം നൗ’ ബാനറിൽ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബർമാർക്ക് മൈജിയോ ആപ്പ് വഴി നേരിട്ട് സൗജന്യ പ്ലാൻ സജീവമാക്കാം. ഒരിക്കൽ ആക്ടിവേറ്റ് ചെയ്താൽ, ഉപയോക്താവ് സജീവമായ ജിയോ 5G അൺലിമിറ്റഡ് പ്ലാൻ നിലനിർത്തുന്നിടത്തോളം 18 മാസത്തേക്ക് സേവനം സൗജന്യമായി തുടരും. 

പരിധിയില്ലാത്ത ചാറ്റുകൾ, 2 TB ക്ലൗഡ് സ്റ്റോറേജ്, വിപുലമായ ഇമേജ്, വീഡിയോ ജനറേഷൻ, ​ഗൂ​ഗിൾ ആപ്പുകളിലുടനീളം സംയോജനം എന്നിവ ലഭിക്കും. 349 രൂപ മുതൽ ആരംഭിക്കുന്ന ജിയോയുടെ 5G അൺലിമിറ്റഡ് പ്ലാൻ മുതൽ (പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്) സൗജന്യം ലഭിക്കും. ജെമിനി എഐ പ്രോ ഉപയോക്താക്കൾക്ക് ഗൂഗിളിൽ നിന്ന് ലഭ്യമായ ഏറ്റവും നൂതനമായ എഐ മോഡലുകളും എഐ ഉപകരണങ്ങളും നൽകുന്നു. ജെമിനി 2.5 പ്രോ, വിയോ 3 ഫാസ്റ്റ്, ഇമേജ് ജനറേഷൻ, ക്ലൗഡ് സ്റ്റോറേജ്, ഫ്ലോ & വിസ്‌ക്, ജെമിനി കോഡ് അസിസ്റ്റും സി‌എൽ‌ഐ, നോട്ട്ബുക്ക്എൽഎം തുടങ്ങിയ സേവനങ്ങൾ ലഭിക്കും. 

ഒറ്റത്തവണ ആക്ടിവേഷൻ 18 മാസത്തെ തടസ്സമില്ലാത്ത ആക്‌സസ് നൽകും. നിലവിലുള്ള ജെമിനി പ്രോ സബ്‌സ്‌ക്രൈബർമാർക്ക് അവരുടെ പ്ലാൻ കാലഹരണപ്പെട്ടു കഴിഞ്ഞാൽ ഓഫറിലേക്ക് മാറാം. ജിയോയുടെ 5G നെറ്റ്‌വർക്കിന്റെ വേഗതയും വിശ്വാസ്യതയും ആസ്വദിക്കുന്നതിനൊപ്പം ഏറ്റവും നൂതനമായ AI ഉപകരണങ്ങളുമായി ഉപയോക്താക്കൾ ബന്ധം നിലനിർത്തുന്നുവെന്ന് ഈ ഓഫർ ഉറപ്പാക്കുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

അറിയോ? ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെന്‍റുകൾ നടത്താം, പണം അയക്കേണ്ടത് എങ്ങനെയെന്ന് വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകള്‍ ഇതാ, എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാമെന്നും