ജിയോ ഫോണ്‍ പൊട്ടിത്തെറിച്ചോ? ഇതിന് പിന്നിലെ സത്യം

By Web DeskFirst Published Oct 23, 2017, 1:26 PM IST
Highlights

മുംബൈ: ജിയോ വിതരണം ചെയ്യുന്ന ജിയോ ഫോണ്‍ പൊട്ടിത്തെറിച്ചതായി ആരോപണം. ടെക്നോളജി ബ്ലോഗായ ഫോണ്‍ റീഡര്‍ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീരിലാണ് ഇത് സംഭവിച്ചത് എന്ന പേരിലായിരുന്നു പോസ്റ്റ്. ഫോണിന്‍റെ ബാക്ക് പാനല്‍ കത്തിയതായി പോസ്റ്റില്‍ പറയുന്നു. ചാര്‍ജ് ചെയ്യുമ്പോഴാണ് ഇത് സംബന്ധിച്ചത് എന്നും വാര്‍ത്തയിലുണ്ടായിരുന്നു.

എന്നാല്‍ ഇതിനോട് പ്രതികരിച്ച ജിയോ, ഇത് ആസൂത്രീതമായ നീക്കമാണെന്നാണ് പ്രതികരിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ടെന്നും അന്വേഷിച്ചെന്നും ഇവര്‍ അറിയിച്ചു. ഈ വിവരം ആദ്യം പുറത്ത് വിട്ട ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഇപ്പോള്‍ അപ്രത്യക്ഷമായിട്ടുണ്ട്. 

ജിയോ ഫോണ്‍ ആഗോള നിലവാരത്തില്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതാണ്. ഒരോ ഫോണും വിവിധ ഗുണനിലവാര പരിശോധനയിലൂടെയാണ് കടന്നുപോകുന്നത്. ഈ സംഭവം പരിശോധിച്ചതില്‍ ഫോണിന്‍റെ തകരാര്‍ മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് വ്യക്തമാണെന്ന് ജിയോ പറയുന്നു.

1500 രൂപയുടെ തിരിച്ച് കിട്ടുന്ന നിക്ഷേപത്തിനോടൊപ്പമാണ് ജിയോ ഫോണ്‍ വിതരണം ചെയ്യുന്നത്. 60 ലക്ഷത്തോളം ജിയോ ഫോണുകളാണ് ഇതുവരെ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. അവയാണ് ഇപ്പോള്‍ വിതരണം ചെയ്യപ്പെടുന്നത്.

click me!