
ദില്ലി: സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ട്രായ് റദ്ദാക്കിയതിന് പിന്നാലെ പുതിയ കിടിലന്‍ ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും രംഗത്തെത്തി. നേരത്തെ പ്രഖ്യാപിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറിന് സമാനമായ സൗജന്യങ്ങള്‍ തന്നെയാണ് ധന്‍ ധനാ ധന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഓഫറിലുമുള്ളത്. സൗജന്യമായി സേവനങ്ങള്‍ നല്‍കുന്നതിനെതിരെ മറ്റ് കമ്പനികള്‍ ട്രായിയെ സമീപിച്ചതോടെയാണ് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ നിര്‍ത്തലാക്കേണ്ടി വന്നത്.
ധന്‍ ധനാ ധന്‍ ഓഫര്‍ അനുസരിച്ച് ഇതിനോടകം ജിയോ പ്രൈം അംഗങ്ങളായവര്‍ 309 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്താല്‍ വരുന്ന മൂന്ന് മാസത്തേക്ക് സൗജന്യ സേവനങ്ങള്‍ ലഭിക്കും. നേരത്തെ 99 രൂപയ്ക്ക് റീ ചാര്‍ജ്ജ് ചെയ്ത് പ്രൈം അംഗത്വം ഉറപ്പാക്കിയവര്‍ 309 രൂപ റീചാര്‍ജ്ജ് ചെയ്താന്‍ പ്രതിദിനം ഒരു ജി.ബി വീതം 84 ദിവസത്തേക്ക് സൗജന്യ ഡേറ്റ ലഭിക്കും. 509 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ ഇതേ കലായളവില്‍ പ്രതിദിനം രണ്ട് ജി.ബി ഡേറ്റ ലഭിക്കും. മറ്റ് സേവനങ്ങള്‍ പരിധിയില്ലാതെ സൗജന്യമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇതുവരെ പ്രൈം അംഗത്വം എടുക്കാത്തവര്‍ക്കും പുതുതായി കണക്ഷന്‍ എടുക്കുന്നവര്‍ക്കും 408 രൂപയുടെ ആദ്യ റീചര്‍ജ്ജ് ചെയ്താല്‍ 84 ദിവസത്തേക്ക് സൗജന്യ സേവനം ലഭിക്കും. രണ്ട് ജി.ബി ഡേറ്റ വേണമെങ്കില്‍ പുതിയ ഉപഭോക്താക്കള്‍ 608 രൂപയ്ക്ക് റീ ചാര്‍ജ്ജ് ചെയ്യണം. ഫലത്തില്‍ നേരിയ നിരക്ക് വ്യത്യാസത്തോടെ പഴയ സമ്മര്‍ സര്‍പ്രൈസ് ഓഫറിന് സമാനമായ ഓഫര്‍ തന്നെയാണ് ഇപ്പോഴും അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കുന്നതിന് മുമ്പ് പ്രൈം അഗത്വം എടുത്ത ശേഷം 303 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്തവര്‍ക്കും പ്രൈം അഗത്വം ഉള്‍പ്പെടെ 402 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്തവര്‍ക്കുമൊക്കെ പഴയ ഓഫര്‍ തുടരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam