
ലെനോവ ഉടമസ്ഥതയിലുള്ള മോട്ടറോള മോട്ടോ സി എന്ന ഫോണ്‍ പരമ്പരയ്ക്ക് തുടക്കമിടുന്നു. എക്സ്ടി1750 എന്നാണ് ഈ ഫോണിന്‍റെ മോഡല്‍ നമ്പര്‍. റഷ്യയില്‍ ഈ ഫോണിന്‍റെ റജിസ്ട്രേഷനും ടെസ്റ്റിങ്ങും നടന്നതായി ഇവാന്‍ ബ്ലാസ് എന്ന ടെക് നിരീക്ഷകന്‍ സ്ഥിരീകരിക്കുന്നു.
മോട്ടറോള അടുത്ത് തന്നെ ഇറക്കാന്‍ ഇരിക്കുന്ന മോട്ടോ എക്സിന്‍റെ കൂടെ പുതിയ മോട്ടോ സി പ്രഖ്യാപിക്കും എന്നാണ് വിപണിയിലെ സംസാരം. സ്പീക്കര്‍ ഗ്രില്‍സ് ഒടെ എത്തുന്ന ക്യാമറയാണ് ഫോണിന്‍റെ ചോര്‍ന്ന് ലഭിച്ച ചിത്രങ്ങളില്‍ കാണുന്ന പ്രധാന ഡിസൈനിംഗ് സവിശേഷത.
മൂന്ന് കളറുകളിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. ബ്ലാക്ക്, സില്‍വര്‍, റെഡ് എന്നീ കളറുകളിലാണ് ഫോണ്‍. ഈ പുതിയ 4ജി ഫോണിന് മോട്ടോ ഇ സീരിയസിനേക്കാള്‍ വിലക്കുറവായിരിക്കും എന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന വിവരം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam