രാജ്യത്തെ അമ്പരപ്പിച്ച് പുതിയ പ്രഖ്യാപനവുമായി വീണ്ടും ജിയോ

By Web DeskFirst Published Mar 30, 2018, 11:29 PM IST
Highlights
  • രാജ്യത്തെ അമ്പരപ്പിച്ച് പുതിയ പ്രഖ്യാപനവുമായി വീണ്ടും ജിയോ

ഉപഭോക്താക്കളെ വീണ്ടും അമ്പരപ്പിച്ച് റിലയൻസ് ജിയോയുടെ പുതിയ പ്രഖ്യാപനം. ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് ജിയോ സേവനം ഇനി ഒരു വര്‍ഷത്തേക്കുകൂടി സൗജന്യമായി നല്‍കാനാണ് രാജ്യത്തെ ടെലികോം വിപണിയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ വിപ്ലവം തീര്‍ത്ത  ജിയോയുടെ തീരുമാനം.

നാളെ (മാർച്ച് 31) അവസാനിക്കുമായിരുന്ന പ്രൈം അംഗത്വ കാലാവധിയാണ് തുക ഒട്ടും കൂട്ടാതെ നീട്ടി നല്‍കിയത്. 2019 മാര്‍ച്ച് 31 വരെയാണ് പുതിയ കാലാവധി. കഴിഞ്ഞ കൊല്ലം 99 രൂപയ്ക്ക് ജിയോ പ്രൈമില്‍ അംഗത്വമെടുത്തവര്‍ക്കാണ് ഈ ആനുകൂല്യം.  2017 ഏപ്രിലിലാണ് പ്രൈം അംഗത്വം തുടങ്ങിയത്.

99 രൂപയാണ് ജിയോ പ്രൈം അംഗത്വ ചാര്‍ജ്ജ്. സാധരാണ ഉപഭോക്താക്കൾക്ക് നൽകിയിരുന്നതിനേക്കാൾ കൂടുതൽ ഇളവുകളും ഓഫറുകളുമാണ് ജിയോ പ്രൈം അംഗങ്ങൾക്ക് നല്‍കിയിരുന്നത്. പദ്ധതി തുടങ്ങി 180 ദിവസത്തിനുള്ളിൽ 99 രൂപ നല്‍കി 10 കോടി ഉപഭോക്താക്കൾ പ്രൈം അംഗത്വമെടുത്തിരുന്നു. നിലവിൽ 16.5 കോടിയാണ് ജിയോ വരിക്കാർ.  

പുതിയ ഓഫറുകള്‍ ലഭിക്കണമെങ്കില്‍ പ്രൈം മെമ്പര്‍ഷിപ്പ് അനിവാര്യമാണ്. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് മറ്റ് ഇന്റര്‍നെറ്റ് ദാതാക്കളെ അപേക്ഷിച്ച് 20 ശതമാനം താഴ്ന്ന നിരക്കില്‍ ഡാറ്റാ ഉപയോഗിക്കാം. ജിയോ മൂവീസ്, ജിയോ മ്യൂസിക്, ജിയോ ടിവി, ജിയോ ന്യൂസ് എന്നീ ആപ്പുകളെല്ലാം പ്രൈം ഉപഭേക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാകുക.

 

click me!