
ക്രിക്കറ്റ് പ്രേമികൾക്കായി പ്രത്യേക പ്രീപെയ്ഡ് പ്ലാനുകളും ഡാറ്റാ പാക്കുകളുമായി ജിയോ. ഐപിഎൽ 2023-ന് മുന്നോടിയായി ആണിത്. 219 രൂപ, 399 രൂപ, 999 രൂപ എന്നിങ്ങനെയാണ് പുതിയ അൺലിമിറ്റഡ് ക്രിക്കറ്റ് പ്ലാനുകളുടെ നിരക്ക്. കൂടാതെ 3ജിബി പ്രതിദിന ഡാറ്റയും ലഭിക്കും.
മാർച്ച് 24 മുതൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ്, കൂടാതെ 5ജി ആനുകൂല്യങ്ങളും ലഭ്യമായി തുടങ്ങി. ഡാറ്റ-ആഡ് ഓണുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ജിയോ 219 രൂപ പ്ലാൻ അനുസരിച്ച് പ്രതിദിന ഡാറ്റാ പരിധി 3 ജിബിയാണ്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 14 ദിവസത്തേക്ക് ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയുമുണ്ട്. ഒരു പ്രത്യേക ഓഫറായി, 25 രൂപ വിലയുള്ള 2 ജിബി ഡാറ്റ-ആഡ്-ഓൺ വൗച്ചറും സൗജന്യമായി ലഭിക്കും. കൂടാതെ, ജിയോ വെൽക്കം 5ജി ഓഫർ ലഭിച്ച ഉപയോക്താക്കൾക്ക് 5ജി ഡാറ്റ സൗജന്യമായി ആസ്വദിക്കാം.
ജിയോ 399 രൂപ പ്ലാൻ ചെയ്യുന്നവർക്ക് അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3 ജിബി പ്രതിദിന ഡാറ്റ, അതിന്റെ ആപ്പുകളിലേക്കുള്ള ജിയോ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ലഭിക്കും. ഒരു പ്രത്യേക ഓഫറായി, 61 രൂപ വിലയുള്ള 6 ജിബി ഡാറ്റ ആഡ്-ഓൺ വൗച്ചറും ലഭിക്കും. 28 ദിവസമാണ് പ്ലാൻ വാലിഡിറ്റി.
ജിയോ 999 രൂപ പ്ലാൻ ചെയ്തവർക്ക് അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3 ജിബി പ്രതിദിന ഡാറ്റ ക്യാപ്, 84 ദിവസത്തേക്ക് ജിയോ ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ലഭിക്കും. 5ജി ആക്‌സസ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പരിമിതമായ സമയത്തേക്ക് 241 രൂപ വിലയുള്ള 40ജിബി അധിക ഡാറ്റയും സൗജന്യമായി ലഭിക്കും. 222 രൂപ,444 രൂപ, 667 രൂപ എന്നി നിരക്കിലുള്ള ഡാറ്റാ പ്ലാനുകളുമുണ്ട്. മൈ ജിയോ ആപ്പ് ഉപയോഗിച്ചോ ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ ചെയ്യാം. ജിയോയ്ക്ക് പിന്നാലെ എയർടെല്ലും ഐപിഎൽ 2023 സ്പെഷ്യൽ ഓഫറുകളുമായി കളത്തിലിറങ്ങിയിട്ടുണ്ട്. 3 ജിബി ഡാറ്റയാണ് എയർടെല്ലും വാഗ്ദാനം ചെയ്യുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം