സിനിമ, ക്രിക്കറ്റ്, സിരീസ് സ്ട്രീമിങ് അടിമുടി മാറും; പുതിയ ജിയോഹോട്ട്സ്റ്റാർ പ്ലാറ്റ്‌ഫോമിലെ മാറ്റങ്ങള്‍ ഇവ

Published : Feb 15, 2025, 11:13 AM ISTUpdated : Feb 15, 2025, 11:26 AM IST
സിനിമ, ക്രിക്കറ്റ്, സിരീസ് സ്ട്രീമിങ് അടിമുടി മാറും; പുതിയ ജിയോഹോട്ട്സ്റ്റാർ പ്ലാറ്റ്‌ഫോമിലെ മാറ്റങ്ങള്‍ ഇവ

Synopsis

ജിയോസിനിമ, ഡിസ്‍നി+ ഹോട്ട്സ്റ്റാർ വരിക്കാർക്ക് പുതിയ പ്ലാറ്റ്‌ഫോമായ 'ജിയോഹോട്ട്സ്റ്റാർ'-ലേക്ക് എളുപ്പത്തിൽ മാറാൻ കഴിയും

മുംബൈ: ജിയോസ്റ്റാർ ഔദ്യോഗികമായി 'ജിയോഹോട്ട്സ്റ്റാർ' ലോഞ്ച് ചെയ്തിരിക്കുകയാണ്. ജിയോ സിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിൽ നിന്നുള്ള ഉള്ളടക്കം ജിയോഹോട്ട്സ്റ്റാർ സംയോജിപ്പിച്ചിരിക്കുന്നു. വയാകോം18 ഉം സ്റ്റാർ ഇന്ത്യയും ലയിപ്പിച്ചുള്ള സംയുക്ത സംരംഭമായ ജിയോസ്റ്റാറിന് കീഴിലാണ് പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാര്‍ ലോഞ്ച് ചെയ്തത്. ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിൽ നിന്നുള്ള ഉള്ളടക്കം ഒരുമിച്ച് കൊണ്ടുവരുന്ന പുതിയ സംവിധാനം ആണിത്.

എല്ലാ ഇന്ത്യക്കാർക്കും പ്രീമിയം വിനോദം യഥാർത്ഥത്തിൽ ലഭ്യമാക്കുക എന്നതാണ് ജിയോഹോട്ട്സ്റ്റാറിന്‍റെ ലക്ഷ്യമെന്ന് സിഇഒ കിരൺ മണി പറഞ്ഞു. 10 ഭാഷകളിലായി 1.4 ബില്യണിലധികം ഇന്ത്യക്കാർക്ക് ഉള്ളടക്കം നൽകുന്ന ജിയോഹോട്ട്സ്റ്റാർ, ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഷോകൾ, സിനിമകൾ, ലൈവ് സ്‌പോർട്‌സ് എന്നിവ ഒരൊറ്റ ആപ്പിനുള്ളിൽ തന്നെ കാണാൻ അനുവദിക്കും.

Read more: മാറ്റങ്ങള്‍ ശ്രദ്ധിക്കുക; നാല് പ്രീപെയ്‌ഡ് റീചാർജ് പ്ലാനുകൾ പരിഷ്‍കരിച്ച് റിലയൻസ് ജിയോ

ജിയോസിനിമ, ഡിസ്‍നി+ ഹോട്ട്സ്റ്റാർ വരിക്കാർക്ക് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിൽ മാറാൻ കഴിയുമെന്ന് ജിയോഹോട്ട്സ്റ്റാർ പറഞ്ഞു. ഒറിജിനൽ ഉള്ളടക്കത്തിന് പുറമേ, എൻ‌ബി‌സി യൂണിവേഴ്സൽ പീക്കോക്ക്, വാർണർ ബ്രോസ്, ഡിസ്‍കവറി, എച്ച്ബി‌ഒ, പാരാമൗണ്ട് എന്നിവയിൽ നിന്നുള്ള ഉള്ളടക്കവും ജിയോഹോട്ട്സ്റ്റാർ സംയോജിപ്പിക്കും. ഇത് നിലവിൽ മറ്റൊരു സ്ട്രീമിംഗ് സേവനവും വാഗ്ദാനം ചെയ്യുന്നില്ല.

ഒരു പുതിയ സംരംഭമായ സ്പാർക്‌സും ജിയോഹോട്ട്സ്റ്റാർ അവതരിപ്പിച്ചു. ഐപിഎൽ, ഡബ്ല്യുപിഎൽ, ഐസിസി ഇവന്റുകൾ പോലുള്ള പ്രീമിയർ ക്രിക്കറ്റ് ടൂർണമെന്റുകളും ഈ പ്ലാറ്റ്‌ഫോമിൽ കാണാം. പ്രീമിയർ ലീഗ്, വിംബിൾഡൺ, പ്രോ കബഡി, ഐഎസ്എൽ പോലുള്ള ആഭ്യന്തര ലീഗുകൾ എന്നിവയും നിങ്ങൾക്ക് കാണാൻ കഴിയും.

4K സ്ട്രീമിംഗിനു പുറമേ, AI പവർഡ് ഇൻസൈറ്റുകൾ, റിയൽ-ടൈം സ്റ്റാറ്റ്സ് ഓവർലേകൾ, മൾട്ടി-ആംഗിൾ വ്യൂവിംഗ്, 'സ്പെഷ്യൽ ഇന്ററസ്റ്റ്' ഫീഡുകൾ എന്നിവ പോലുള്ള സവിശേഷതകളും ജിയോഹോട്ട്സ്റ്റാർ വാഗ്ദാനം ചെയ്യും.

Read more: പുതിയൊരു ലോഞ്ച് സ്ഥിരീകരിച്ച് ആപ്പിൾ സിഇഒ; വരുന്നത് ഐഫോൺ എസ്ഇ 4 എന്ന് സൂചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്റ്റാറ്റസ് ഇനി വേണ്ടപ്പെട്ടവർക്ക് മാത്രം; വാട്സ്ആപ്പിൽ വരുന്നു 'ക്ലോസ് ഫ്രണ്ട്സ്' ഫീച്ചർ!
ഡ്യുവല്‍ 200എംപി ക്യാമറയുമായി മറ്റൊരു ഫോണ്‍ കൂടി വിപണിയിലേക്ക്; വരുന്നൂ ഷവോമി 18 പ്രോ സീരീസ്