
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദിഷ്‌ട കെ- ഫോണ്‍ പദ്ധതിയില്‍ 20 ലക്ഷം നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കമ്പനിയുടെ രജിസ്‍ട്രേഷന് മുന്നോടിയായുള്ള മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.
കെ.എസ്.ഇ.ബിയും കേരള ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ള കമ്പനിയാണ് കെ-ഫോണ്‍. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം മിതമായ നിരക്കില്‍ എത്തിക്കുകയാണ് കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്വര്‍ക്ക് ലിമിറ്റെന്ന കമ്പനി ലക്ഷ്യമിടുന്നത്. കെ.എസ്.ഇ.ബിയുടെ ഹൈ ടെന്‍ഷന്‍ പ്രസരണ ലൈനുകളിലൂടെ സബ് സ്റ്റേഷനുകളില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ എത്തിക്കും. ഇവിടെ നിന്ന് വീടുകളിലേയ്‌ക്കും ഓഫീസുകളിലേയ്‌ക്കും കണക്ഷനെത്തിക്കാന്‍ പ്രാദേശിക ഏജന്‍സികളെ ചുമതലപ്പെടുത്തും.
രാജ്യത്ത് ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥയില്‍ സമഗ്ര ഇന്റനെറ്റ് സംവിധാനം നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും ഇന്റര്‍നെറ്റിനായി കോടികളാണ് സൗകര്യ കമ്പനികള്‍ക്ക് നല്‍കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ ഈ പണം കെ ഫോണിലേക്കെത്തും. ഇ- ഗവേണന്‍സില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1200 കോടിയുടെ പദ്ധതിക്ക് 900 കോടി ഇതിനകം കിഫ് വഴി അനുവദിച്ചു കഴിഞ്ഞു. 2020ഓടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam