സ്റ്റാർട്ട്-അപ് വില്ലേജുകളുടെ രണ്ടാംഘട്ട വികസനപരിപാടികള്‍ക്ക് തുടക്കം

By Web DeskFirst Published Jul 14, 2016, 4:08 AM IST
Highlights

കൊച്ചി: സംസ്ഥാനത്തെ ഐടി രംഗത്തെ സിലിക്കൺ വാലിക്ക് സമാനമായി ഉയർത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ട് അപ് സംരഭങ്ങൾക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ തുകനീക്കിവച്ച സംസ്ഥാനവും കേരളമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സ്റ്റാർട്ട് - അപ് വില്ലേജുകളുടെ രണ്ടാംഘട്ട വികസനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്

അധികാര വികേന്ദ്രീകരണം, കുടുംബശ്രീ തുടങ്ങി ഐ ടി രംഗത്തും കേരളം രാജ്യത്തിന് മാതൃകയാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായങ്ങൾക്കാവശ്യമായ മുടക്കുമുതൽ ബൗധിക മൂലധനത്തിലേക്ക് മാറി. കേരളത്തിലെ സ്റ്റാർട്ട് അപ് വില്ലേജുകൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഇവയെ സിലിക്കൺ വാലിക്ക് സമാനമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഐ ടി വളർച്ചക്ക് കേന്ദ്രം മാറ്റിവച്ചതിനേക്കാൾ തുക ഇക്കാരണത്താലാണ് കേരളം നീക്കിവച്ചത്. സ്റ്റാർട്ട് അപ് വില്ലേജകളുടെ സമഗ്രവികനം ലക്ഷ്യമിട്ട് അഞ്ചിന കർമ്മപദ്ധതിക്ക് സർക്കാർ ഉടൻ രൂപം നൽകും.

സ്റ്റാ‍ർട്ട് അപ് വില്ലേജിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രിയുടെ സ്റ്റാർട്ട് അപ് ഇന്ത്യയുമായി സഹകരിച്ചാണ് നടപ്പാക്കുക. എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കായുളള ഹാഷ് ടാഗ് സ്റ്റാർട്ട് ഇൻ കോളേജ് പരിശീലന പരിപാടിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ക്രിസ് ഗോപാലകൃഷ്ണൻ, ശാസ്ത്ര -സാങ്കേതികസംരംഭ വികസന വിഭാഗം മേധാവി ഡോ. എച്ച് കെ മിട്ടൽ എന്നിവർ ചടങ്ങിനെത്തി. സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ ആദ്യഘട്ടത്തിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.

click me!