സംസ്ഥാനത്ത് കനത്ത മഴ അഞ്ച് ദിവസം തുടരും; 5 മുന്നറിയിപ്പുകള്‍

Web Desk |  
Published : Jul 09, 2018, 09:14 PM ISTUpdated : Oct 04, 2018, 02:55 PM IST
സംസ്ഥാനത്ത് കനത്ത മഴ അഞ്ച് ദിവസം തുടരും; 5 മുന്നറിയിപ്പുകള്‍

Synopsis

 ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷ​ണ​കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

 ല​ക്ഷ​ദ്വീ​പി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തും, അ​റ​ബി ക​ട​ലി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തും ക​ട​ൽ പ്ര​ക്ഷു​ബ്ദ​മോ അ​തി​പ്ര​ക്ഷു​ബ്ധ​മോ ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ക്ഷ​ദ്വീ​പി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തും, അ​റ​ബി ക​ട​ലി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തും മ​ത്സ്യ​ബ​ന്ധ​ത്തി​നാ​യി പോ​ക​രു​തെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് അ​ടു​ത്ത അ​ഞ്ചു ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ ണ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​നം.

സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയുടെ മുന്നറിയിപ്പ്

1.ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ രാ​ത്രി സ​മ​യ​ത്ത് (രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ) മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര പ​രി​മി​ത​പെ​ടു ത്തു​ണം

2. ബീ​ച്ചു​ക​ളി​ല്‍ ക​ട​ലി​ല്‍ ഇ​റ​ങ്ങാ​തിരിക്കുക. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല നി​ര​പ്പ് ഉ​യ​രു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

3. മ​ല​യോ​ര മേ​ഘ​ല​യി​ലെ റോ​ഡു​ക​ള്‍​ക്ക് കു​റു​കെ ഉ​ള്ള ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ മ​ല​വെ​ള്ള പാ​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും ഉ​ണ്ടാ​കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട് എ​ന്ന​തി​നാ​ല്‍ ഇ​ത്ത​രം ചാ​ലു​ക​ളു​ടെ അ​രി​കി​ല്‍ വാ ​ഹ​ന​ന​ങ്ങ​ള്‍ നി​ര്‍​ത്താ​തി​രി​ക്കു​വാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

4. മ​ര​ങ്ങ​ള്‍​ക്ക് താ​ഴെ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യ​രു​ത്.

5. ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ ​ന​ങ്ങ​ള്‍ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണം .

6. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മാ​റി താ​മ​സി​ക്കു​വാ​ന്‍ അ​മാ​ന്തം കാ​ണി​ക്ക​രു​ത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍