
ദില്ലി: രാജ്യത്ത് ഇന്‍റര്‍നെറ്റില്‍ നിന്നും അശ്ലീല വീഡിയോ അപ്‌ലോഡ്, ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ അശ്ലീല വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ക്കാണ് കൂടുതലായും തിരച്ചില്‍ നടത്തുന്നതെന്ന് ടെക് വിദഗ്‌ധര്‍ പറഞ്ഞു.
രാജ്യത്തെ ഇന്‍റര്‍നെറ്റില്‍ കാണപ്പെടുന്ന അശ്ലീല വീഡിയോകളുടെ 30 മുതല്‍ 40 ശതമാനം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെതാണ് എന്നാണ് മെയില്‍ ടുഡേയുടെ റിപ്പോര്‍ട്ട് പറയുന്നത്. കുട്ടികളുടെ ലൈംഗികത അസ്വദിക്കുന്നവര്‍ കൂടുകയാണ് എന്നാണ് മെയില്‍ ടുഡേയുമായി സഹകരിച്ച സൈബര്‍ വിദഗ്ധര്‍ പറയുന്നത്.
ഇതില്‍ തന്നെ ഇത്തരം വീഡിയോകളുടെ കാര്യത്തില്‍ കേരളം ഒരു ഹബ്ബായി മാറുന്നു എന്നാണ് സൂചനകള്‍. കുട്ടികളുടെ അശ്ലീല വീഡിയോ ഓരോ മിനിറ്റിലും ശരാശരി 40 മിനിറ്റ് പോണ്‍ വീഡിയോകള്‍ കേരളത്തില്‍ നിന്നും അപ്‌ലോഡ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. "schoolgirls", "teens" and "desi girls" എന്നീ ടാഗുകളിലാണ് ഇവ പ്രചരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ സൈബര്‍ ക്രൈം ആര്‍മിയുടെ കണക്ക് പ്രകാരം ഇനത്യയില്‍ കഴിഞ്ഞ കുറച്ച് മാസത്തിനിടയില്‍ തന്നെ കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ തിരയുന്ന 1,16,000 പേരെ സെര്‍ച്ച് എഞ്ചിനുകളില്‍ കണ്ടതായി പറയുന്നു.
പോണ്‍ വെബ്‌സൈറ്റിലെ സന്ദര്‍ശകരില്‍ 75 ശതമാനവും സ്‌മാര്‍ട്ട് ഫോണുകളില്‍ നിന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് കേരളത്തില്‍ നിന്നുള്ള പോണ്‍ വെബ്‌സൈറ്റ് തിരച്ചില്‍ കുത്തനെ കൂടിയത്. അപ്‌ലോഡ് ചെയ്യുന്നതില്‍ 38 ശതമാനവും കുട്ടികളുടെ ലൈംഗിക വീഡിയോകളാണ്. ദിവസേന 38 ശതമാനം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ട്.
മൊബൈലില്‍ ചിത്രീകരിച്ച വീഡിയോകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്ന് ഐടി വിദഗ്ധനും, വക്കീലുമായ പവന്‍ ദുഗല്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള വീഡിയോകള്‍ കാണുവാന്‍ ചിലവ് കുറവാണെന്നത് പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നു എന്നാണ് ദുഗല്‍ പറയുന്നത്. കേരളത്തിന് പുറമേ ഹരിയാന, ആസാം, ബീഹാര്‍, പഞ്ചാബ്, ദില്ലി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളുടെ അശ്ലീല വീഡിയോ കൂടുതല്‍ അപ്ലോഡ് ചെയ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും കാണുന്നതും ഐടി ആക്ട് പ്രകാരം കുറ്റമാണെങ്കിലും, ഇതിന്‍റെ നടപ്പാക്കല്‍ വലിയ വെല്ലുവിളിയായി അവശേഷിക്കുകയാണ് എന്നാണ് ടെക്നോളജി വൃത്തങ്ങള്‍ പറയുന്നത്. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നിരോധിക്കുന്നതും, പ്രചരിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, ഗൂഗിള്‍ അടക്കമുള്ള ടെക് ഭീമന്മാര്‍ക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam