
മുംബൈ: ജിയോയുടെ 4ജി ഇന്‍റര്‍നെറ്റ് സ്പീഡിനെ കടത്തിവെട്ടാന്‍ കഴിയാതെ മറ്റ് ടെലികോം കമ്പിനികള്‍. ടെലികോം റെഗുലേറ്ററി അതോററ്റിയുടെ മൈ സ്പീഡ് ആപ്പ് പ്രകാരമുള്ള കണക്കുകളാണ് 4ജി സ്പീഡില്‍ ജിയോയുടെ ആധിപത്യത്തെ വീണ്ടും ഉറപ്പിക്കുന്നത്. 18.331 എംബിപിഎസ് ഡൗണ്‍ലോഡിങ്ങ് സ്പീഡാണ് ജിയോയ്ക്കുള്ളത്. കഴിഞ്ഞ ഏഴ് മാസങ്ങളായി ജിയോയുടെ ഇന്‍റര്‍നെറ്റ് കണക്ടീവിറ്റിയാണ് വേഗതയില്‍ മുന്‍പില്‍.
എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ 18.654 ഇന്‍റര്‍നെറ്റ് സ്പീഡാണ് ജിയോക്ക് രേഖപ്പെടുത്തിയത്. ജൂലൈയിലെ റെക്കോര്‍ഡിനെക്കാള്‍ കുറവാണ് ഈ മാസത്തെ ഡൗണ്‍ലോഡിംഗ് വേഗത. മറ്റ് ടെലികോം കമ്പിനികളെക്കാള്‍ മുന്നിലാണ് ജിയോ. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന വോഡഫോണിനെക്കാളും രണ്ട് മടങ്ങ് സ്പീഡാണ് ജിയോക്കുള്ളത്.
മൂന്നാം സ്ഥാനത്തുള്ള ഏയര്‍ടെലിന്‍റെ സ്പീഡ് 9.266 എംബിപിഎസ് ആണ്. ഓഗസ്റ്റിലെ കണക്ക് പ്രകാരം ഐഡിയയുടെ 4ജി സ്പീഡ് 9.464 എംബിപിഎസില്‍ നിന്ന് 8.833 ആയി കുറഞ്ഞു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വോഡഫോണിന്‍റെ ഇന്‍റര്‍നെറ്റ് വേഗത ഓഗസ്റ്റില്‍ കുറയുകയാണ് ചെയ്തത്. എന്നാല്‍ രണ്ട് മാസവും തുടര്‍ച്ചയായി ഏയര്‍ടെല്ലിന്‍റെ കണക്ടീവിറ്റി സ്പീഡിന് മാറ്റമില്ല.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തിയ ജിയോ ഏയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബി എസ് എന്‍ എല്‍ തുടങ്ങിയ മറ്റ് ടെലികോം കമ്പിനികള്‍ക്ക് വെല്ലുവിളിയായ് മാറിയത് വളരെ പെട്ടന്നാണ്. മത്സരത്തിന്‍റെ ഭാഗമായി പ്രമുഖ അഞ്ച് ടെലികോം കമ്പിനികളും ആകര്‍ഷകമായ ഡാറ്റകളും മറ്റ് ഓഫറുകളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള മത്സരമാണ് ടെലികോം രംഗത്ത് നിലവിലുള്ളത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam