
ലണ്ടന്‍: വ്യാജമായി സിനിമകളും, ഷോകളും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ബ്രിട്ടന്‍. ടൊറന്‍റ് പോലുള്ള പൈറസി സംവിധാനങ്ങളിലൂടെ ഡൗണ്‍ലോഡുകള്‍ നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിയമനിര്‍മ്മാണത്തിനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബ്രിട്ടനില്‍ ജനപ്രിയമായ കൊടി ബോക്‌സുകളുടെ ഉപയോഗവും ഇതോടെ നിലയ്ക്കും. ആപ്പുകളും ഓണ്‍ലൈന്‍ വിഡിയോകളും ടിവി വഴി കാണാന്‍ സഹായിക്കുന്ന ഉപകരണമാണ് കൊടി ടിവി ബോക്‌സുകള്‍.
ആമസോണ്‍ തങ്ങളുടെ സ്‌റ്റോറില്‍ നിന്നും കൊടി ടിവി ബോക്‌സുകളും ഓണ്‍ലൈന്‍ മോഷണത്തിന് സഹായിക്കുന്ന മറ്റ് ഉപകരണങ്ങളും പിന്‍വലിച്ചതിന് പിന്നാലെയാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ചെറുകിട പകര്‍പ്പവകാശ ലംഘനങ്ങളായി നേരത്തെ കണക്കാക്കിയിരുന്ന പലതും പുതിയ നിയമത്തിന്റെ വരവോടെ ക്രിമിനല്‍ കുറ്റങ്ങളായി മാറും.
ഓണ്‍ലൈന്‍ വഴി ഉടമസ്ഥര്‍ക്ക് പണം നല്‍കാതിരിക്കുകയോ നഷ്ടത്തിന് കാരണമാവുകയോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും കുറ്റമായി മാറും. അനുമതിയില്ലാതെ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ വിവരങ്ങള്‍ നിങ്ങളെ ജയിലിലാക്കുമെന്ന് ചുരുക്കം. ഓണ്‍ലൈന്‍ വഴി ഉടമകളുടെ സമ്മതമില്ലാതെ സിനിമകളും മറ്റും കാണാന്‍ അനുവദിക്കുന്ന കൊടി ബോക്‌സുകള്‍ വില്‍ക്കുന്നതും ഈ നിയമത്തിന്‍ കീഴില്‍ കുറ്റമാണ്.
അതേസമയം, പത്ത് വര്‍ഷം വരെ തടവ് ലഭിക്കുക വളരെ ഗൗരവമുള്ള കുറ്റങ്ങള്‍ക്കാണെന്നും അധികൃതര്‍ വിശദീകരിക്കുന്നുണ്ട്. പ്രത്യേകിച്ച് സോഫ്റ്റ്‌വെയറുകളൊന്നുമില്ലാത്ത കൊടി ബോക്‌സുകള്‍ 24 ഡോളര്‍ മുതല്‍ ഓണ്‍ലൈനിലുണ്ട്. ബിബിസി ഐപ്ലെയര്‍, യുട്യൂബ്, സൗണ്ട് ക്ലൗഡ് തുടങ്ങിയവയിലെ വിഡിയോകള്‍ ഈ ബോക്‌സുകള്‍ വഴി ടിവിയില്‍ കാണാനാകും. പ്രീമിയര്‍ ലീഗ് മത്സരങ്ങളും സ്‌കൈ മൂവീസും പണം നല്‍കാതെ കാണുന്നതിനാണ് സാധാരണയായി ആളുകള്‍ കൊടി ബോക്‌സുകള്‍ ഉപയോഗിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam