വിരല്‍കൊണ്ട് ഫോണ്‍ വിളിക്കാം

Published : Sep 03, 2016, 08:12 AM ISTUpdated : Oct 04, 2018, 04:55 PM IST
വിരല്‍കൊണ്ട് ഫോണ്‍ വിളിക്കാം

Synopsis

ന്യൂയോര്‍ക്ക്: വിരല്‍കൊണ്ട് ഫോണ്‍ വിളിക്കാം, വിരലിലൂടെ ശബ്ദം സഞ്ചരിച്ച് വിരലിന്‍റെ അഗ്രത്തിലൂടെ ചെവിയില്‍ ശബ്ദം കേള്‍ക്കുന്ന പുതിയ സംവിധാനമാണ് കണ്ടെത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ അത്ഭുതമെന്ന് തോന്നിക്കുന്ന ഈ സംവിധാനം ഈ വാച്ച് സ്ട്രാപ്പാണ് സാധ്യമാക്കുന്നത്. സാധാരണ വാച്ചിനൊപ്പമോ, സ്മാര്‍ട്ട് വാച്ചിനൊപ്പമോ ഉപയോഗിക്കാവുന്ന ഈ സ്ട്രാപ്പാണ് ഇപ്പോള്‍ തരംഗമാകുന്നത്.

സ്മാര്‍ട്ട് വാച്ച് പോലെതന്നെ, സ്ട്രാപ്പിലാണ് മൈക്ക് വെച്ചിരിക്കുന്നത്. പക്ഷെ, കൈവിരലിനെ സ്പീക്കറാക്കുന്ന അത്ഭുതമാണ് ഈ ഉപകരണത്തെ വ്യത്യസ്തമാക്കുന്നത്. ദക്ഷിണകൊറിയന്‍ സ്റ്റാര്‍ട്ടപ്പായ എസ്ജിഎന്‍എല്ലാണ് ഉപകരണമൊരുക്കിയിരിക്കുന്നത്. 139 ഡോളറാണ് ഈ അദ്ഭുത ഉപകരണത്തിന് വിലയിട്ടിരിക്കുന്നത്.

ബ്ലൂടൂത്ത് വഴിയാണ് സ്ട്രാപ്പിലേക്ക് സന്ദേശമെത്തുന്നതും പോകുന്നതും. സ്ട്രാപ്പിലെ യന്ത്രങ്ങള്‍, തരംഗങ്ങള്‍ സൃഷ്ടിക്കുകയും ഇത് ബോഡി കണ്ടക്ഷന്‍ യൂണിറ്റ് വഴി കൈമാറുകയും, ചെവിയിലെ അടഞ്ഞ സ്ഥലത്ത് ഈ തരംഗങ്ങള്‍ ശബ്ദം പുനര്‍നിര്‍മ്മിക്കുകയും ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. 

ബഹളത്തിനിടയില്‍ കൃത്യമായി കേള്‍ക്കാനും ആള്‍തിരക്കില്‍ സ്വകാര്യത ഉറപ്പുവരുത്താനും ഇതിനേക്കാള്‍ വലിയ മറ്റൊരു സാധ്യതയില്ലെന്നാണ് മൊബൈല്‍ മേഖലയില്‍ നിന്നുയരുന്ന അഭിപ്രായം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍