മാര്‍ച്ച് മാസത്തിലെ ചൂട്; നാസയുടെ വെളിപ്പെടുത്തല്‍

Published : Apr 16, 2017, 11:27 AM ISTUpdated : Oct 05, 2018, 03:02 AM IST
മാര്‍ച്ച് മാസത്തിലെ ചൂട്; നാസയുടെ വെളിപ്പെടുത്തല്‍

Synopsis

വാഷിംങ്ടണ്‍: കാലവസ്ഥ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ തുടങ്ങിയതിന് ശേഷം ലോകത്ത് ഏറ്റവും ചൂടുകൂടിയ രണ്ടാമത്തെ മാസമാണ് കഴിഞ്ഞ മാര്‍ച്ച് എന്ന് റിപ്പോര്‍ട്ട്. നാസയാണ് 2017 മാര്‍ച്ച് മാസത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 137 കൊല്ലത്തിനിടയില്‍ ഏറ്റവും ചൂടുകൂടിയ രണ്ടാമത്തെ മാസമാണ് കഴിഞ്ഞ മാര്‍ച്ച്.

1951-1980 മാസത്തിനേക്കാള്‍ 1.12 ഡിഗ്രി ചൂടു കൂടുതലാണ് കഴിഞ്ഞ മാര്‍ച്ചിന് എന്നാണ് നാസ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലാണ് 137 വര്‍ഷത്തിനിടയില്‍ ഏറ്റവും ചൂടുകൂടിയ രണ്ട് വര്‍ഷങ്ങള്‍ 2016 മാര്‍ച്ച് മാസം ഈ വര്‍ഷത്തേക്കാള്‍ 0.2 ഡിഗ്രി സെലഷ്യസ് ചൂട് അധികമാണെന്ന് നാസ പറയുന്നു.

നാസയുടെ കീഴിലുള്ള കാലവസ്ഥ നിരീക്ഷണ വിഭാഗം ഗൊദാര്‍ദ് ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പൈസ് സ്റ്റഡീസ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ലോകത്തിലെ 6,300 കാലവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിലെ വിവരങ്ങള്‍ പരിശോധിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

അന്‍റാർട്ടിക്കയില്‍ നിന്ന് ഒഴുകിപ്പോയത് ലണ്ടൻ നഗരത്തിന്‍റെ എട്ടിരട്ടിയിലധികം വലുപ്പമുള്ള മഞ്ഞുപാളികള്‍- ഞെട്ടിച്ച് പഠനം
വർഷാരംഭത്തില്‍ ചാകര പോലെ സ്‍മാർട്ട്ഫോൺ ലോഞ്ചുകള്‍; അതിനൊരു കാരണമുണ്ട്!