
ക്രിസ്മസ്ദിനത്തില്‍ ക്രിസ്മസ് സന്ദേശത്തിന് പ്രതികരണം അറിയിച്ചവര്‍ക്ക് രസകരമായ മറുപടിയുമായി ഫേസ്ബുക്ക് മുതലാളി സുക്കര്‍ബര്‍ഗ്. ക്രിസ്മസ് ദിനമായ ഞായറാഴ്ച എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം സ്റ്റാറ്റസ് ഇട്ടിരുന്നു. അതിന് താഴെ നിരവധി പേര്‍ കമന്റുകളുമായി ആശംസകള്‍ അയച്ചിരുന്നു.
അതിനിടയില്‍ യേശുവിന്റെ ജന്മദിനമായ ഇന്ന് എന്തുകൊണ്ട് നോട്ടിഫിക്കേഷന്‍ വന്നില്ലെന്നായിരുന്നു വിരുതന്‍റെ ചോദ്യം. വൈകാതെ തന്നെ അതിനുള്ള മറുപടിയും ലഭിച്ചു. നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ യേശുക്രിസ്തുവിന്റെ സുഹൃത്തല്ലാത്തതുകൊണ്ടാണ് നോട്ടിഫിക്കേഷന്‍ എത്താത്തത് എന്നായിരുന്നു സുക്കര്‍ബര്‍ഗ്ഗിന്റെ തിരിച്ചടി.
നിമിഷങ്ങള്‍കൊണ്ട് മറുപടിക്ക് ലഭിച്ച ലൈക്കുകളുടെ എണ്ണം നാലായിരത്തോളമാണ്. ഇതിന് മാത്രമല്ല നിരവധി കമന്‍റുകള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്. ഇത്തവണ കുടുംബത്തിനൊപ്പമായിരുന്നു സുക്കര്‍മര്‍ഗിന്റെ ക്രിസ്മസ് ആഘോഷം. ഫെയ്‌സ്ബുക്ക് മേധാവിയുടെ മറുപടിക്ക് വന്‍ അഭിപ്രായമാണ് വന്നിരിക്കുന്നത്. അതേ സമയം താങ്കള്‍ യുക്തിവാദിയാണോ എന്ന ചോദ്യത്തിനും മാര്‍ക്ക് മറുപടി നല്‍കുന്നു.
ഞാന്‍ ജനിച്ചത് ജൂതനായിട്ടാണ്, പിന്നീട് എനിക്ക് കാര്യങ്ങളെ ചോദ്യം ചെയ്യുന്ന സ്വഭാവം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മതം ജീവിതത്തില്‍ അത്യവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam