
കാലിഫോര്‍ണിയ: ലോകമെമ്പാടും ആപ്പില്‍ പ്രശ്നങ്ങള്‍ നേരിട്ട ശേഷം വാട്‌സ്ആപ്പ് തിരിച്ചെത്തി. വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ ആയ പ്രശ്നം പരിഹരിച്ചെന്ന് കമ്പനി അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വാട്സ്ആപ്പ് ആപ്പിന് പുറമെ വെബ് വേര്‍ഷനിലും പ്രശ്നമുണ്ടായിരുന്നു. അതേസമയം പ്രശ്നം പരിഹരിച്ചിട്ടും ട്രോളര്‍മാര്‍ വാട്‌സ്ആപ്പിനെ താഴെയിറക്കുന്ന ലക്ഷണമില്ല.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇന്ത്യയും യുഎസും അടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സ്ആപ്പ് തകരാറിലായത്. മെസേജുകള്‍ സെന്‍റ് ആവുന്നില്ല എന്നായിരുന്നു ഉപയോക്താക്കളുടെ പ്രധാന പരാതി. വെബ്‌സൈറ്റുകള്‍ ഡൗണ്‍ ആകുന്നത് റിപ്പോര്‍ട്ട് ചെയ്യുന്ന ഡൗണ്‍ ഡിറ്റക്റ്ററില്‍ ആയിരക്കണക്കിന് പരാതികളാണ് മിനിറ്റുകള്‍ക്കുള്ളില്‍ രേഖപ്പെടുത്തപ്പെട്ടത്. എന്നാല്‍ ഈ നിരക്ക് പിന്നാലെ കുറഞ്ഞുവന്നു. ഉപയോക്താക്കള്‍ക്ക് മറ്റാര്‍ക്കെങ്കിലും മെസേജ് അയക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്നം എന്ന് സ്ഥിരീകരിച്ച വാട്‌സ്ആപ്പ്, തകരാര്‍ പരിഹരിച്ചതായി അറിയിച്ചു.
ചിലര്‍ വാട്സ്ആപ്പ് തുറക്കാന്‍ പോലുമാകുന്നില്ല എന്നും പരാതിപ്പെട്ടു. മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും ഫേസ്ബുക്ക് മെസഞ്ചറിലും പ്രശ്നങ്ങളുണ്ടായിരുന്നതായി ചിലര്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ രേഖപ്പെടുത്തിയെങ്കിലും ഈ പ്രശ്നം വ്യാപകമായിരുന്നില്ല. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പിന് ലോകമെങ്ങും മൂന്ന് ബില്യണോളം യൂസര്‍മാരുണ്ട്. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് വേര്‍ഷനിലും വെബ് പ്ലാറ്റ്‌ഫോമിലും വാട്സ്ആപ്പ് ലഭ്യമാണ്.
അതേസമയം വാട്സ്ആപ്പ് ഡൗണ്‍ ആയതിന് പിന്നാലെ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ മീമുകള്‍ നിറഞ്ഞു. വാട്സ്ആപ്പ് ഡൗണായോ എന്നറിയാന്‍ എക്സിലേക്ക് ഓടിയെത്തുന്നവരെ കുറിച്ചായിരുന്നു ഈ ട്രോളുകളില്‍ അധികവും. കഴിഞ്ഞ ഡിസംബറിലാണ് ഇതിന് മുമ്പ് വലിയ തോതില്‍ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പണിമുടക്കിയത്. അന്ന് വാട്‌സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലുമായിരുന്നു പ്രശ്ം.
Read more: വാട്‌സ്ആപ്പ് പേയ്‌മെന്‍റില്‍ പുത്തന്‍ ഫീച്ചര്‍ വരുന്നു; യുപിഐ ലൈറ്റ് ഉടന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം