ജിയോഫോണിന് വെല്ലുവിളിയായി 'ഭാരത് വണ്‍'

By web deskFirst Published Sep 27, 2017, 2:55 PM IST
Highlights

ജിയോ ഫോണിന് വെല്ലുവിളി ഉയര്‍ത്തി മൈക്രോമാക്സിന്‍റെ 4ജി  ഫീച്ചര്‍ ഫോണ്‍. റിലയന്‍സ് ജിയോയോട് മത്സരിക്കാനായി ബിഎസ്എന്‍എല്ലിനോട് കൂട്ടുചേര്‍ന്നാണ് 'ഭാരത് വണ്‍' മൈക്രോമാക്സ്  വിപണിയിലെത്തിക്കുന്നത്. പുതിയ ഫീച്ചര്‍ ഫോണില്‍ ഫ്രീ വോയ്സും ഡാറ്റാ ഓഫറുകളും നല്‍കുന്നത് ബിഎസ്എന്‍എല്ലാണ്. വലിയ സ്ക്രീനും ഈടുനില്‍ക്കുന്ന ബാറ്ററിയും ഷാര്‍പ്പ് ക്യാമറയും പുതിയ ഫോണിനെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുമെന്നാണ് പ്രതീക്ഷ.

'ഭാരത് വണ്‍'  സ്വന്തമാക്കാന്‍ 2000 രൂപ മതി.  റിലയന്‍സ് ജിയോയ്ക്ക വെറും 1500 രൂപയാണ് വില. മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മണിബാക്ക് ഓഫര്‍ എന്ന തരത്തില്‍ ഈ പണം ജിയോ തിരികെ നല്‍കും. ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന തരത്തില്‍ മാത്രമാണ് ഫോണ്‍ വാങ്ങുന്നവരില്‍നിന്ന് 1500 രൂപ ജിയോ ഈടാക്കുന്നത്.

 ഈയടുത്ത് മാത്രം വോള്‍ട്ടേ സര്‍വ്വീസുകള്‍ കൊണ്ടുവന്ന ബിഎസ്എന്‍എല്‍ ഈ വര്‍ഷമാദ്യമാണ് പരിധിയില്ലാത്ത വോയ്സ്,ഡാറ്റാ പ്ലാനുകള്‍ മുന്നോട്ട് വെച്ചത്. 249 രുപയ്ക്കും 429 രൂപയ്ക്കുമാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ ഓഫറുകള്‍ സ്വന്തമാക്കാന്‍ കഴിയുക.എന്നാല്‍ ജിയോയുടെ 399 രുപയുടെ ഡാറ്റാ പ്ലാനിലൂടെ പരിധിയില്ലാത്ത വോയ്സ് കോളും 84 ദിവസത്തേക്ക് ദിവസവും ഒരു ജിബി ഡാറ്റയും ലഭിക്കും.

click me!