ഐഫോണ്‍ വേണ്ട: ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണ്‍

By Web DeskFirst Published Sep 27, 2017, 2:21 PM IST
Highlights

ന്യൂയോര്‍ക്ക്: ഒരു കാലത്ത് വിപണിയില്‍ ശ്രദ്ധേയമായ വിന്‍ഡോസ് ഫോണുകള്‍ ഏതാണ്ട് മൃതാവസ്ഥയിലാണ്. ഇപ്പോള്‍ ഈ ഫോണുകളുടെ വിപണി വിഹിതം വെറും 0.3 ശതമാനം മാത്രമേന്നാണ് കണക്ക്. വിന്‍ഡോസ് ഫോണുകളുടെ മരണം സ്ഥിരീകരിക്കാന്‍ പറ്റുന്നതാണ് പുതിയ റിപ്പോര്‍ട്ട്. വിന്‍ഡോസിന്‍റെ നിര്‍മ്മാതാക്കള്‍ മൈക്രോസോഫ്റ്റിന്‍റെ എല്ലാമായ ബില്‍ഗേറ്റ്സ് വിന്‍ഡോസ് ഫോണ്‍ ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണാണ് ഉപയോഗിക്കുന്നത് എന്നാണ് ബില്‍ഗറ്റ്സ് വെളിപ്പെടുത്തിയത്. 

ഫോക്സ് ന്യൂസിലെ ഒരു അഭിമുഖത്തിലാണ് ബില്‍ഗേറ്റ്സിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ സ്വതവേ ടെക് ലോകത്തെ വിദഗ്ധരുടെ തെരഞ്ഞെടുപ്പായ ഐഫോണ്‍ ബില്‍ഗേറ്റ്സ് തെരഞ്ഞെടുത്തില്ല എന്നതാണ് ശ്രദ്ധേയം. ഇതിന്‍റെ കാരണവും ബില്‍ഗേറ്റ്സ് പറയുന്നു. ആപ്പിള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. എന്നാല്‍ ഫോണില്‍ ഞാന്‍ ഉപയോഗിക്കാന്‍ ഏറെ മൈക്രോസോഫ്റ്റ് ആപ്പുകള്‍ ഉള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണ്. ഐടി മേഖലയില്‍ ഇത് സ്വഭാവികമാണെന്നും ബില്‍ഗേറ്റ്സ് പറയുന്നു.

എന്നാല്‍ ഏത് ഫോണ്‍ ആണ് ഉപയോഗിക്കുന്നത് എന്ന് ബില്‍ഗേറ്റ്സ് വെളിപ്പെടുത്തുന്നില്ല. അത് തീര്‍ച്ചയായും ഗ്യാലക്സി 8 പ്ലസ് ആയിരിക്കും എന്നാണ് ഇപ്പോള്‍ ഉയരുന്ന അഭ്യൂഹം. എന്തായാലും വിന്‍ഡോസ് ഫോണിന്‍റെ കാലം അവസാനിച്ചു എന്നതിന്‍റെ ഔദ്യോഗികമായ അന്ത്യമാണ് ബില്‍ഗേറ്റ്സിന്‍റെ ഫോണ്‍ മാറ്റം എന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തല്‍.

click me!