മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ നിര്‍മ്മാണം നിര്‍ത്തുന്നു

By Web DeskFirst Published Oct 11, 2017, 12:02 PM IST
Highlights

അടുത്തിടെയാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് ഒരു കാര്യം വ്യക്തമാക്കിയത്. താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ആന്‍‍ഡ്രോയ്ഡ് ഫോണ്‍ ആണ്. അതിലാണ് അത്യവശ്യം വേണ്ട വിന്‍ഡോസ് അപ്ലികേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഫോണുകളുടെ സ്വഭാവിക അന്ത്യമാണ് ഇതെന്നാണ് ടെക് ലോകം ഇതിനെക്കുറിച്ച് വിലയിരുത്തിയത്.

ഒടുവില്‍ ഇതാ ഔദ്യോഗികമായി മൈക്രോസോഫ്റ്റ് തങ്ങളുടെ വിന്‍ഡോസ് ഫോണുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച് വിശദമാക്കി മൈക്രോസോഫ്റ്റ് കോപ്പറേറ്റ് വൈസ് പ്രസിഡന്‍റ് ജോ ബെല്‍ഫോര്‍ ട്വീറ്റ് ചെയ്തു. പുതിയ ഫീച്ചറുകള്‍ ഉണ്ടാക്കുന്നതും,ഹാര്‍ഡ് വെയര്‍ നിര്‍മ്മാണവും നിര്‍ത്തിയതായി ഇദ്ദേഹം ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ ഇപ്പോള്‍ ഉള്ള ഫോണുകളില്‍ സപ്പോര്‍ട്ട് തുടരും. ഇത് ബഗ്ഗ് ഫിക്സേഷനും മാറ്റുമായിരിക്കും. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ അവസാനിപ്പിച്ച് പുതിയ സീരിസിലേക്ക് കടക്കുന്നതിന്‍റെ ഭാഗമാണ് ഈ നീക്കം എന്ന് വിലയിരുത്തുന്നവരുണ്ട്.

എന്നാല്‍ മൈക്രോസോഫ്റ്റിന് ഫോണ്‍ ആപ്പുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും നിക്ഷേപിക്കാന്‍ സാധിക്കുന്ന പണത്തിനേക്കാള്‍ കുറവാണ് ഇപ്പോള്‍ അത് ഉപയോഗിക്കുന്നവരുടെ എണ്ണം എന്ന് കമ്പനി വ്യക്തമാക്കുന്നു. അതാണ് ഇത്തരത്തിലുള്ള പിന്‍മാറ്റത്തിന് പിന്നില്‍.ആഗോള വിപണിയില്‍ കഴിഞ്ഞ വര്‍ഷം വെറും 1.3 ശതമാനം വിന്‍ഡോസ് ഫോണുകള്‍ മാത്രമാണ് വില്‍പ്പന നടന്നത്.

Microsoft finally killing off Windows smartphones

click me!