Latest Videos

ഷവോമി എംഐ മിക്സ് 2 ഇന്ത്യയില്‍

By Web DeskFirst Published Oct 10, 2017, 10:08 AM IST
Highlights

ദില്ലി: ഷവോമി എംഐ മിക്സ് 2 ഇന്ത്യയില്‍. ദില്ലിയില്‍ നടക്കുന്ന ചടങ്ങിലാണ് ഷവോമി ഈ ഫോണ്‍ എത്തുന്നത്. ചൈനയിലാണ് കഴിഞ്ഞ മാസം ഈ ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. ബെസല്‍ ലെസ് എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയാണ് ഈ ഫോണിന്‍റെ പ്രധാന പ്രത്യേകത. എംഐ 5ന് ശേഷം ഇന്ത്യയില്‍ ഈ വര്‍ഷം ഷവോമി അവതരിപ്പിക്കുന്ന പ്രീമിയം ഗാഡ്ജറ്റാണ് ഇത്.

എംഐ മിക്സിന്‍റെ പിന്‍ഗാമിയാണ് എംഐ മിക്സ് 2. 5.99 ഇഞ്ച് സ്ക്രീന്‍ വലിപ്പത്തിലാണ് ഫോണ്‍ എത്തുന്നത്. സ്നാപ് ഡ്രാഗണ്‍ 835 പ്രോസ്സസറാണ് ഫോണില്‍ ഉള്ളത്. ആന്‍ഡ്രോയ്ഡ് 7.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 3400 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 12എംപിയാണ് ഫോണിന്‍റെ പിന്നിലെ ക്യാമറ. പിന്നില്‍ ഫിംഗര്‍ പ്രിന്‍റ് സ്കാനറും നല്‍കിയിട്ടുണ്ട്. 5 എംപിയാണ് ഫോണിന്‍റെ മുന്നിലെ സെല്‍ഫി ക്യാമറ.

സ്റ്റോറേജിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് പതിപ്പുകളാണ് എംഐ മിക്സ് 2 എത്തുന്നത്. എല്ലാ പതിപ്പിലും റാം ശേഷി 6ജിബിയാണ്. 33,000 രൂപയാണ് 64ജിബി പതിപ്പിന് വില. 36,000 രൂപ വിലയാണ് 128 ജിബി പതിപ്പിന്‍റെ വില. 40,000 രൂപയാണ്  256 ജിബി പതിപ്പിന്‍റെ വില.

click me!