
സാൻഫ്രാൻസിസ്കോ: വിൻഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും അതിന് താഴെയുള്ള ഫോണുകള്‍ക്കുമുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു. മൈക്രോസോഫ്റ്റ് ഒാപ്പറേറ്റിങ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലക്ഷകണക്കിന് ഫോണുകള്‍ക്ക് ഇതോടെ മൈക്രോസോഫ്റ്റ പിന്തുണ നഷ്ടമാകും.
വിപണിയിൽ ഇറക്കിയ വിൻഡോസ് ഫോണുകളില്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ തകരാര്‍ സംഭവിച്ചാല്‍ മൈക്രോസോഫ്റ്റ് പിന്തുണ ലഭിക്കില്ല. അതിനോടൊപ്പം അപ്ഡേഷനും സാധ്യമാകില്ല.
ഇൗ ഹാൻറ്സെറ്റുകളിൽ 20 ശതമാനം മാത്രമാണ് പുതിയ വിന്റോസ് 10 മൊബൈൽ ഒാപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കൂ. വിൻഡോസ് മൈക്രോസോഫ്റ്റ് വിൻഡോസ് പത്ത് ഒ.എസുള്ള പുതിയ ഹാൻറ്സെറ്റ് പുറത്തിറക്കാൻ പോകുന്നുവെന്ന ശ്രുതിയുമുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam