ഗൂഗിൾ, ഓപ്പൺഎഐ എന്നിവയ്‌ക്ക് ഭീഷണി; പുതിയ എഐ മോഡലുകൾ പുറത്തിറക്കി മൈക്രോസോഫ്റ്റ്

Published : Apr 04, 2026, 10:13 AM IST
Microsoft New AI Model

Synopsis

ടെക് ഭീമനായ മൈക്രോസോഫ്റ്റ് മൂന്ന് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ പുറത്തിറക്കി. ചിത്രങ്ങൾ, ശബ്ദം, ട്രാൻസ്ക്രിപ്ഷൻ എന്നിവയ്ക്കായി വികസിപ്പിച്ച ഈ മോഡലുകൾ ഗൂഗിൾ, ഓപ്പൺഎഐ എന്നിവയെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സാങ്കേതികവിദ്യ കോ പൈലറ്റ് പോലുള്ള സേവനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്.

കാലിഫോര്‍ണിയ: റെഡ്‍മണ്ട് ആസ്ഥാനമായ ടെക് ഭീമനായ മൈക്രോസോഫ്റ്റ് മൂന്ന് പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) മോഡലുകൾ പുറത്തിറക്കി. ചിത്രങ്ങൾ സൃഷ്‍ടിക്കൽ, ശബ്‍ദം നിർമ്മിക്കൽ, ശബ്‍ദം ടെക്സ്റ്റിലേക്ക് മാറ്റൽ എന്നീ പ്രക്രിയകള്‍ക്കായാണ് ഈ പ്രത്യേക എഐ മോഡലുകൾ വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ, ഓപ്പൺഎഐ പോലുള്ള പ്രമുഖ എതിരാളികളുടെ മോഡലുകളെക്കാൾ മികച്ച പ്രകടനമാണ് ഇവ കാഴ്‌ചവയ്ക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.

മൈക്രോസോഫ്റ്റിന്‍റെ എഐ മോ‍ഡലുകള്‍

എംഎഐ-ട്രാൻസ്‍ക്രൈബ്-1, എംഎഐ-വോയിസ്-1, എംഎഐ-ഇമേജ്-2 എന്നീ പേരുകളിലാണ് പുതിയ മോഡലുകൾ പുറത്തിറക്കിയത്. ഇവ ഇപ്പോൾ മൈക്രോസോഫ്റ്റ് ഫൗണ്ടറി പ്ലാറ്റ്ഫോമിലും എംഎഐ പ്ലേ ഗ്രൗണ്ടിലും ലഭ്യമാണ്. കൂടാതെ, വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങളിലേക്കും ഈ സാങ്കേതികവിദ്യ ഘട്ടംഘട്ടമായി വ്യാപിപ്പിക്കുകയാണ്.

ഇവയിൽ പ്രധാന ശ്രദ്ധ നേടിയിരിക്കുന്നത് എംഎഐ-ട്രാൻസ്‍ക്രൈബ്-1 മോഡലാണ്. 25 പ്രമുഖ ഭാഷകളിൽ മികച്ച നിലവാരത്തിലുള്ള സ്‍പീച്ച്-ടു-ടെക്സ്റ്റ് ട്രാൻസ്ക്രിപ്ഷൻ നൽകാൻ ഇതിന് കഴിയുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. FLEURS ബെഞ്ച്മാർക്കിൽ നടത്തിയ ആഭ്യന്തര പരിശോധനകളിൽ, ഇത് ജെമിനി 3.1 ഫ്ളാഷ്, ജിപിടി ട്രാൻസ്‍ക്രൈബ് എന്നിവയെ അപേക്ഷിച്ച് കുറവ് പിശക് നിരക്ക് പ്രകടിപ്പിച്ചതായി കമ്പനി പറയുന്നു. കൂടാതെ, വില-പെർഫോമൻസ് അനുപാതത്തിലും ഇത് മുന്നിലാണ് എന്നാണ് കമ്പനിയുടെ അവകാശവാദം.

എംഎഐ-വോയിസ്-1 മോഡൽ സ്വാഭാവികവും വികാരസമ്പന്നവുമായ ശബ്‍ദം സൃഷ്‍ടിക്കാൻ കഴിവുള്ളതാണ്. ദൈർഘ്യമേറിയ ഉള്ളടക്കങ്ങളിലും ശബ്ദത്തിന്‍റെ സ്ഥിരത നിലനിർത്താൻ ഇതിന് സാധിക്കും. വെറും ചില സെക്കൻഡ് ഓഡിയോ ഉപയോഗിച്ച് വ്യക്തിഗത ശബ്ദം സൃഷ്‌ടിക്കാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയും വേഗതയും മുൻനിർത്തി വികസിപ്പിച്ച ഈ മോഡൽ ഒരു സെക്കൻഡിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ സൃഷ്‌ടിക്കാൻ കഴിവുള്ളതാണ്.

അതേസമയം, എംഎഐ- ഇമേജ്-2 മോഡൽ കൂടുതൽ ഗുണമേന്മയുള്ള ചിത്രങ്ങൾ വേഗത്തിൽ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്‌തതാണ്. ഫോട്ടോഗ്രാഫർമാരുടെയും ഡിസൈനർമാരുടെയും സഹകരണത്തോടെ വികസിപ്പിച്ച ഈ മോഡൽ സ്വാഭാവിക ലൈറ്റിംഗ്, കൃത്യമായ ടെക്സ്ചറുകൾ, വ്യക്തമായ ടെക്സ്റ്റ് എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. WPP പോലുള്ള എന്‍റര്‍ ർപ്രൈസ് പങ്കാളികൾ ഇതിനകം തന്നെ ഇത് സ്വീകരിച്ചു കഴിഞ്ഞു.

ഈ മൂന്ന് മോഡലുകളും കോ പൈലറ്റ്, ബിൻഗ്, പവർപോയിന്‍റ് തുടങ്ങിയ സേവനങ്ങളിലേക്കും വ്യാപിപ്പിക്കപ്പെടുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. എഐ മേഖലയിലെ മത്സരത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്‍ടിക്കാൻ ഇവയ്ക്ക് കഴിയും എന്നാണ് വിലയിരുത്തൽ.

 

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭൂമിയെ വലയം ചെയ്തിരിക്കുന്ന നീല പ്രഭാവലയം എന്താണ്? ആർട്ടിമിസ് സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹര ചിത്രം മഹാത്ഭുതം!
7000 എംഎഎച്ച് ബാറ്ററിയും 200 എംപി ക്യാമറയും; വിവോ വി70 എഫ്‍ഇ ഇന്ത്യയിൽ, വിലയറിയാം