മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍

By Web DeskFirst Published Jul 29, 2016, 11:07 AM IST
Highlights

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍. തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ 2,850 പേരെയാണ് പിരിച്ചുവിടുന്നത് എന്ന് മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കി. എന്നാല്‍ ഏതോക്കെ രാജ്യങ്ങളില്‍ നിന്നാണ് പിരിച്ചുവിടല്‍ എന്നത് വ്യക്തമാക്കുവാന്‍ ഇവര്‍ തയ്യാറായില്ല. മൈക്രോസോഫ്റ്റ് മൊബൈല്‍ ഹാര്‍ഡ്ലെയര്‍ പ്രോഡക്ഷന്‍, സെയില്‍സ് എന്നീ വിഭാഗങ്ങളില്‍ നിന്നാണ് പിരിച്ചുവിടല്‍. 

2016 മെയ് മാസത്തില്‍ 1850 പേരെ പിരിച്ചുവിട്ടതും കൂട്ടിയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന പിരിച്ചുവിട്ടവരുടെ എണ്ണം, 2015 ല്‍ മൈക്രോസോഫ്റ്റ് 7,800 പേരെ പിരിച്ചുവിട്ടിരുന്നു. സ്മാര്‍ട്ട്ഫോണ്‍ ബിസിനസില്‍ വന്ന വലിയ നഷ്ടമാണ് ജോലിക്കാരെ പിരിച്ചുവിടുന്നതിലേക്ക് മൈക്രോസോഫ്റ്റിനെ നയിച്ചത്.

2014 ല്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ വിഭാഗം വിപൂലീകരിക്കാന്‍ മൈക്രോസോഫ്റ്റ് നോക്കിയയുടെ സ്മാര്‍ട്ട്ഫോണ്‍ ബിസിനസ് ഏറ്റെടുത്തിരുന്നു. 7.2 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെതായിരുന്നു വില്‍പ്പന. എന്നാല്‍ ഇത് രണ്ട് വര്‍ഷത്തിന് ശേഷം വലിയ നഷ്ടമാണ് മൈക്രോസോഫ്റ്റിന് ഉണ്ടാക്കിയത്.

ലോക വിപണിയില്‍ തന്നെ വിന്‍ഡോസ് ഫോണുകളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. മൈക്രോസോഫ്റ്റിന്‍റെ വരുമാനത്തില്‍ തന്നെ 9 ശതമാനത്തിന്‍റെ നഷ്ടം സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ പരാജയം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. പുതിയ പിരിച്ചുവിടലോടെ മൈക്രോസോഫ്റ്റിന്‍റെ ജീവനക്കാരുടെ എണ്ണത്തില്‍ 2.5 ശതമാനത്തിന്‍റെ കുറവ് സംഭവിക്കും.

click me!