വിഎസിന്‍റെ ഫേസ്ബുക്കിന് ശരിക്കും എന്തുപറ്റി; വിശദീകരണം

By remya rFirst Published Jun 26, 2016, 5:39 PM IST
Highlights

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വി.എസി തുടങ്ങിയ ഫേസ്ബുക്ക് പേജ് ഹിറ്റായിരുന്നു. ലക്ഷകണക്കിന് ലൈക്കുണ്ടായിരുന്നു ഫേസ്ബുക്ക് പേജ് ഏതാനും ദിവസം മുന്‍പാണ് നിശ്ചലമായത്. തെരഞ്ഞെടുപ്പ് കാലത്ത് സജീവമായിരുന്ന ഫേസ്ബുക്ക് എതിരാളികള്‍ക്ക് തലവേദനയായിരുന്നു. 

എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷവും ദിനവും വി.എസ്.പോസ്റ്റുകള്‍ അപ്ലോഡ് ചെയ്തു. തന്‍റെ പുതിയ പദവിയെ കുറിച്ചുള്ള വിവാദങ്ങള്‍ മറുപടി നല്‍കുന്നതായിരുന്നു അവസാന പോസ്റ്റ്. പദവിക്ക് വേണ്ടി യെച്ചൂരിക്ക് കത്തുനല്‍കിയിട്ടില്ലെന്ന പോസ്റ്റിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ട് സജീവമല്ലാതായി. 

പുതിയ വീട്ടിലേക്കുള്ള മാറ്റവും എംഎല്‍എ ഹോസ്റ്റിലെ പുതിയ ഓഫീസുമൊന്നും ഫേസ്ബുക്കില്‍ കണ്ടില്ല. കഴിഞ്ഞ ദിവസം ഒരു ലേഖനം അപ്ലോഡ് ചെയ്യാന്‍ ഓഫീസിലുള്ളവര്‍ ശ്രമിച്ചപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും അല്ല ഔദ്യോഗിക നേതൃത്വം ഇടെപെട്ടാണ് അക്കൗണ്ട് മരിവിപ്പിച്ചതന്നുള്ള പ്രചരണങ്ങളുണ്ടായി. 

എന്നാല്‍ ഫേസ്ബുക്ക് അധികൃതര്‍ തന്നെയാണ് അക്കൗണ്ട് മരിവിപ്പിച്ചതെന്നാണ് ഔദ്യോഗിക വിദീകരണം. ഒന്നിലധികം ഐപി അഡ്രില്‍ നിന്നും അക്കൗണ്ടില്‍ കയറിയിട്ടുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന സംശയം തോന്നിയതുകൊണ്ട് ഫേസ്ബുക്ക് അധികൃതര്‍ അക്കൗണ്ട് മരിവിച്ചപ്പിച്ചുവെന്നാണ് സംശയിക്കുന്നുണ്ട്. 

അക്കൗണ്ട് വീണ്ടും സജീവമാക്കണമെന്ന് വി.എസ് ഫേസ്ബുക്കിന് ഇമെയില്‍ സന്ദേശം കൈമാറിയിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് സജീവമാകുന്നതും കാത്ത് പുതിയ ലേഖനങ്ങളുമായിള്ള തയ്യാറെടുപ്പിലാണ് വിഎസ്.


 

click me!