വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് എന്തിന്

Published : Jul 02, 2016, 03:01 AM ISTUpdated : Oct 05, 2018, 02:57 AM IST
വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് എന്തിന്

Synopsis

വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ യാത്രക്കാരോട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന് പറയുന്നത് സാധാരണമാണ് ‍. എന്താണ് ഇതിന്‍റെ കാരണം, ഫോണ്‍ ഉപയോഗം വിമാനത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുമോ,  എന്നാല്‍ പ്രശ്‌നം പലരും കരുതിയ പോലെ അത്ര ഗുരുതമല്ല. പക്ഷെ മിക്ക കമേഴ്‌സ്യല്‍ വിമാനങ്ങളും തങ്ങളുടെ യാത്രക്കാരെ വിമാനയാത്രാ വേളയില്‍ ഫോണ്‍ വിളിക്കാനോ ടെക്സ്റ്റ് മെസേജുകള്‍ അയക്കാനോ അനുവദിക്കാറില്ല. വിമാനത്തിന്റെ സുരക്ഷ അല്ലെങ്കില്‍ മറ്റ് യാത്രക്കാരുട സൗകര്യം എന്നിവ മാനിച്ചാണ് ഈ നടപടിയെടുക്കുന്നത്.

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍, അത് വിമാനത്തിലെ പൈലറ്റും എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരും തമ്മിലുള്ള ആശയവിനിമയത്തിനിടെ പ്രശംനം സൃഷ്ടിക്കുമെന്നത് മാത്രമാണ് പ്രശ്‌നം. മൊബൈല്‍ സിഗ്‌നലുകള്‍ വിമാനത്തിനുള്ളിലെത്തുന്ന റേഡിയോ സിഗ്‌നലുകള്‍ കേള്‍ക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് എയര്‍ലൈന്‍ അപ്‌ഡേറ്റ്‌സ് എന്ന ബ്ലോഗില്‍ ഒരു പൈലറ്റ് എഴുതിയിരിക്കുന്നത്. 

ഇത് അപകടത്തിനോ അസുഖകരമായ അവസ്ഥയ്‌ക്കോ വഴിവെച്ചേക്കുമെന്നുള്ളത് കൊണ്ടാണ് ഫോണ്‍ ഓഫ് ചെയ്യുകയോ ഫ്‌ലൈറ്റ് മോഡിലേക്ക് മാറ്റുകയോ വേണമെന്ന് പറയുന്നത്. വിമാനത്തിന്റെ റേഡിയോ സിഗ്‌നലുകളേയും മൊബൈലിന്റെ ഫ്രീക്വന്‍സി ബാധിക്കും. 

ഫോണ്‍ ടിവിക്ക് അടുത്തോ സ്പീക്കറിന് അടുത്തോ റേഡിയോയ്ക്ക് അടുത്തോ വെയ്ക്കുമ്പോഴുണ്ടാകുന്ന അവസ്ഥയ്ക്ക് സമാനമായ അലോസരമാണ് ഇവിടെയും സംഭവിക്കുന്നതെന്ന്. ആ അസുഖകരമായ ശബ്ദം പൈലറ്റുമാരെ കുഴക്കും. ഈ ശബ്ദം ഗുരുതരമല്ലെങ്കിലും ശല്യപ്പെടുത്തുന്നത് തന്നെയാണെന്നാണ് പറയുന്നത്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി
സ്ലിം ലുക്ക്, 5000 എംഎഎച്ച് ബാറ്ററി, 50എംപി ട്രിപ്പിൾ റിയര്‍ ക്യാമറ; മോട്ടോറോള എഡ്‍ജ് 70 വിലയറിയാം