
ദില്ലി: നോട്ട് നിരോധനം അമ്പതു ദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പേരില്‍ സ്പാം സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ഇന്ത്യക്കാര്‍ക്ക് പ്രധാനമന്ത്രി മോദി 500 രൂപ റീചാര്‍ജ് നല്‍കുന്നുണ്ടെന്നും അത് ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം.
പിന്നീട് ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഫോണ്‍ നമ്പര്‍, മൊബൈല്‍ ഓപ്പറേറ്റര്‍, സംസ്ഥാനം എന്നീ വിവരങ്ങള്‍ നല്‍കണം, 500 രൂപ റീചാര്‍ജ് എത്തുമെന്നും 15 സുഹൃത്തുക്കള്‍ക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശം എത്തിക്കണമെന്നുമുള്ള നിര്‍ദേശം വരും
ർഇതുവിശ്വസിച്ച് പലരും സന്ദേശം ഷെയര്‍ ചെയ്യുന്നതിനാല്‍ സ്പാം സന്ദേശമായി ഇത് പടരും, ഇത്തരത്തില്‍ ചോര്‍ത്തുന്ന വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താം എന്നും മുന്നറിയിപ്പുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam