വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ; ആമസോണുമായി കൈകോർത്ത് കേന്ദ്രസർക്കാർ

Published : Apr 07, 2023, 05:00 AM ISTUpdated : Apr 07, 2023, 05:01 AM IST
വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ; ആമസോണുമായി കൈകോർത്ത് കേന്ദ്രസർക്കാർ

Synopsis

മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗത്തിൽ നിന്നുള്ള പുസ്തകങ്ങളും ജേണലുകളും പ്രോത്സാഹിപ്പിക്കുന്നതിന് ആമസോൺ ഇന്ത്യ യൂണിറ്റ് ഒരു പ്രത്യേക ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ആമസോണിന്റെയും അതിന്റെ പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിന്റെയും പ്രധാന വളർച്ചാ വിപണിയാണ് ഇന്ത്യ.

കേന്ദ്രസർക്കാരുമായി സഹകരിച്ച് ആമസോൺ. സർക്കാർ സ്റ്റുഡിയോകളിൽ നിന്ന് സിനിമകളും ടിവി ഷോകളും സ്ട്രീം ചെയ്യുന്നതിനും ആമസോണിന്റെ പ്രധാന വിപണിയിൽ സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പുകൾ നൽകുന്നതിനുമായാണ് ആമസോൺ സർക്കാറുമായി സഹകരിക്കുന്നത്. ഇന്ത്യയുടെ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും ആമസോണും ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. തങ്ങളുടെ ഒന്നിലധികം സേവനങ്ങളിലൂടെ ഇന്ത്യയുടെ സർഗ്ഗാത്മക കഴിവുകളും കഥകളും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത  ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ. മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗത്തിൽ നിന്നുള്ള പുസ്തകങ്ങളും ജേണലുകളും പ്രോത്സാഹിപ്പിക്കുന്നതിന് ആമസോൺ ഇന്ത്യ യൂണിറ്റ് ഒരു പ്രത്യേക ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ആമസോണിന്റെയും അതിന്റെ പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിന്റെയും പ്രധാന വളർച്ചാ വിപണിയാണ് ഇന്ത്യ.

വാഷിംഗ്ടൺ ആസ്ഥാനമായുള്ള സിയാറ്റിൽ കമ്പനി കേന്ദ്രസർക്കാർ മന്ത്രാലയവുമായി നടത്തുന്ന പങ്കാളിത്തം ഒരു അപൂർവ നീക്കമാണ്. കഴിഞ്ഞ വർഷം, കമ്പനി കമ്മീഷൻ ചെയ്ത പ്രൊഡക്ഷനുകളിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ നൽകുമെന്നും ഇതിനായി യുകെയിലെ നാഷണൽ ഫിലിം & ടെലിവിഷൻ സ്കൂളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂന്ന് വർഷത്തേക്ക് 10 ദശലക്ഷം യൂറോ (ഏകദേശം 90 കോടി രൂപ) കമ്പനി ചെലവഴിക്കേണ്ടി വരും.

ഓരോ വർഷവും വ്യത്യസ്ത തരം സിനിമകൾ നിർമ്മിക്കപ്പെടുന്നുണ്ട്. പ്രധാനമായും ഹിന്ദി സിനിമകളാണ് ഇക്കൂട്ടത്തിലുള്ളത്. പക്ഷേ അവയ്ക്കൊന്നും അവാർഡ് നേടിയ പാരസൈറ്റ്, നെറ്റ്ഫ്ലിക്സിന്റെ   സ്ക്വിഡ് ഗെയിം എന്നിവയുടെ ആഗോള ക്രോസ് ഓവർ പോലും നേടാനായിട്ടില്ല.  പോസ്റ്റ്-പ്രൊഡക്ഷൻ, ആനിമേഷൻ എന്നിവയുടെ  പരിശീലന പരിപാടികൾക്കായി നെറ്റ്ഫ്ലിക്സ് കഴിഞ്ഞ വർഷം ഇന്ത്യൻ സർക്കാരുമായി കരാർ ഒപ്പിട്ടതായി ഡെക്കാൻ ഹെറാൾഡ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

Read Also: അടുത്തുള്ള സ്ഥലങ്ങളും കാണാം, ലൊക്കേഷനുമറിയാം ; വെസ്റ്റേൺ റെയിൽവേയുടെ യാത്രി ആപ്പ് പുറത്തിറക്കി

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

അറിയോ? ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെന്‍റുകൾ നടത്താം, പണം അയക്കേണ്ടത് എങ്ങനെയെന്ന് വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകള്‍ ഇതാ, എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാമെന്നും