ഫേസ്‌ബുക്ക് തന്നെ പറയുന്നു; നിങ്ങളുടെ കൂട്ടുകാരില്‍ പലരും വ്യാജന്‍മാരാണ്

By Web DeskFirst Published Feb 5, 2018, 2:01 PM IST
Highlights

ഹൈദരാബാദ്: ഫേസ്‌ബുക്കിലെ പത്തുശതമാനം അക്കൗണ്ടുകളും വ്യാജമെന്ന് കണ്ടെത്തല്‍. 213 കോടി ഫേസ്‌ബുക് ഉപയോക്താക്കളില്‍ 20 കോടിയോളം അക്കൗണ്ടുകളാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഫേസ്‌ബുക് ഉപയോഗത്തിലെന്നപോലെ വ്യാജന്‍മാരുടെ കാര്യത്തിലും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നിലെന്ന് ഫേസ്‌ബുക്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കുകളാണിത്.

ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം രാജ്യങ്ങളിലും വ്യാജ അക്കൗണ്ടുകള്‍ കൂടുതലാണ്. 213 കോടി സജീവ അക്കൗണ്ടുകളാണ് ഫേസ്‌ബുക്കിലുള്ളത്. ഉപയോക്താക്കളുടെ എണ്ണത്തില്‍ തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 14 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2016ല്‍ 186 കോടിയായിരുന്നു സജീവമായുള്ള അക്കൗണ്ടുകളുടെ ആകെ എണ്ണം.

ഒരാള്‍ അയാളുടെ പ്രധാന അക്കൗണ്ട് കൂടാതെ ഉപയോഗിക്കുന്ന മറ്റ് അക്കൗണ്ടുകളെയാണ് ഫേസ്‌ബുക്ക് വ്യാജമെന്ന് വിശേഷിപ്പിക്കുന്നത്.

click me!