മോട്ടോ ഇക്ക് ഇത്തവണ രണ്ട് പതിപ്പുകള്‍

Published : May 05, 2017, 03:25 AM ISTUpdated : Oct 05, 2018, 12:50 AM IST
മോട്ടോ ഇക്ക് ഇത്തവണ രണ്ട് പതിപ്പുകള്‍

Synopsis

ലെനോവോയുടെ എന്‍ട്രി ലെവല്‍ മോട്ടോ ഇ സ്മാര്‍ട്ട്‌ഫോണ്‍ പുതിയ പതിപ്പില്‍ രണ്ട് പതിപ്പുകള്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ട്.  ജര്‍മന്‍ വെബ്‌സൈറ്റ് വിന്‍ഫ്യൂച്ചര്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മോട്ടോ ഇ4, മോട്ടോ ഇ പ്ലസ് എന്നീ രണ്ടു ഹാന്‍ഡ്‌സെറ്റുകളാണ് വരുന്നത്. 1.3 ജിഗാഹെര്‍ട്സ് മീഡിയടെക് എം6737 ക്വാഡ്‌കോര്‍ എആര്‍എം കോര്‍ട്ടക്‌സ്-അ53 പ്രോസസറാണ് ഫോണുകള്‍ക്ക് കരുത്തേകുക. മുന്‍ ക്യാമറയ്ക്ക് 5 മെഗാപിക്‌സല്‍ സെന്‍സര്‍, പിന്‍ക്യാമറയില്‍ ഇ2 വിന് 8 മെഗാപിക്‌സല്‍ സെന്‍സര്‍, ഇ2 പ്ലസിന് 13 മെഗാപിക്‌സല്‍ സെന്‍സറുമാണുള്ളത്. 

5 ഇഞ്ച് ഡിസ്പ്ലേ, 2,800എംഎഎച്ച് ബാറ്ററി എന്നിവയായിരിക്കും മറ്റു പ്രത്യേകതകള്‍. 1 ജിബി, ജിബി റാം ശേഷിയുള്ള C4 ന്റെ രണ്ടു വേരിയന്റുകളുടെ സ്റ്റോറേജ് യഥാക്രമം 8GB, 16GB എന്നിങ്ങനെയായിരിക്കും. മോട്ടോ ഇ പ്ലസ് ഫോണിനു 5.5 ഇഞ്ച് ഡിസ്പ്ലേ, 5,000എംഎഎച്ച് ബാറ്ററി എന്നിങ്ങനെയാണ്. 3ജിബി, 2ജിബി റാമിലുള്ള ഹാന്‍ഡ്‌സെറ്റുകളായിരിക്കും അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷം ഇറക്കിയ ഇ യുടെ പരിഷ്‌കരിച്ച പതിപ്പായിരിക്കും പുതിയ സ്റ്റാന്‍ഡേര്‍ഡ് സി4.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു