
മോട്ടോ തങ്ങളുടെ പുതിയ ജി5എസ് ഇന്ത്യയിൽ അവതരിപ്പിച്ചു. മിഡ്നൈറ്റ് ബ്ലൂ കളറിലാണ് ഫോണ് എത്തുന്നത്. 14,999 രൂപ വിലയുള്ള ഈ മോഡൽ ദീപാവലി ഓഫർ പ്രകാരം 12,999 രൂപയ്ക്കു ലഭിക്കും. ഇഎംഐ സ്കീമുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ഗ്രേ, ഗോൾഡൻ നിറങ്ങളിൽ ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഈ മോഡലിന് 13,999 രൂപയായിരുന്നു വില.
ജി5എസ് മോഡലിന്റെ പ്രധാന ഫീച്ചറുകൾ ഇങ്ങനെയാണ് 5.2 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, കോർണിംഗ് ഗോറില്ല ഗ്ലാസ്, മെറ്റൽ ബോഡി.
ക്വാൽകോം ഒക്ടാ-കോർ സ്നാപ്ഡ്രാഗണ് പ്രോസസർ, 4 ജിബി റാം, 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് (കാർഡ് വഴി 128 ജിബി വരെ), ഡ്യുവൽ സിം 4ജി വോൾട്ടി, ഫിംഗർ പ്രിന്റ് സ്കാനർ, 3,000 എംഎഎച്ച് ബാറ്ററി, ടർബോ ചാർജിംഗ്, 16 എംപി കാമറ (ഡ്യുവൽ എൽഇഡി ഫ്ളാഷ്, ഫുൾ എച്ച്ഡി വീഡിയോ റെക്കോർഡിംഗ് അടക്കം), 5 എംപി ഫ്രണ്ട് കാമറ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam