വാട്ടര്‍ ഡ്രോപ്പ് നോച്ചുമായി മോട്ടോ ജി7

Published : Sep 09, 2018, 07:28 PM ISTUpdated : Sep 10, 2018, 01:26 AM IST
വാട്ടര്‍ ഡ്രോപ്പ് നോച്ചുമായി മോട്ടോ ജി7

Synopsis

അവസാനത്തെ ഫോണ്‍ ജി6 പ്ലസ് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയില്‍ ലഭിക്കും. അതേ സമയം തന്നെയാണ് മോട്ടോ ജി7 സീരിസിന്‍റെ പണി ആരംഭിച്ചുവെന്ന വാര്‍ത്തയും എത്തുന്നത്

ദില്ലി: ഈ വര്‍ഷം ആദ്യമാണ് മോട്ടോ തങ്ങളുടെ ജി6 സീരിസ് ഫോണുകള്‍ അവതരിപ്പിച്ചത്. ബ്രസീലില്‍ അന്ന് മോട്ടോ ജി6, ജി6 പ്ലേ, ജി6 പ്ലസ് ഫോണുകളാണ് മോട്ടോ അവതരിപ്പിച്ചത്. ഇതില്‍ ആദ്യത്തെ രണ്ട് ഫോണുകള്‍ ജൂണ്‍ മാസം മുതല്‍ ഇന്ത്യയില്‍ ലഭ്യമാണ്. അവസാനത്തെ ഫോണ്‍ ജി6 പ്ലസ് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയില്‍ ലഭിക്കും. അതേ സമയം തന്നെയാണ് മോട്ടോ ജി7 സീരിസിന്‍റെ പണി ആരംഭിച്ചുവെന്ന വാര്‍ത്തയും എത്തുന്നത്.

ജി7 ഫോണിന്‍റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത്. എക്സ്ഡിഎ ഡെവലപ്പര്‍ റിപ്പോര്‍ട്ട് പ്രകാരം ഒപ്പോ എഫ്9 പ്രോയ്ക്ക് സമാനമായ വാട്ടര്‍ ഡ്രോപ്പ് നോച്ചോടെയാണ് ഈ ഫോണ്‍ എത്തുക. മിനിമല്‍ ബെസലോടെ എത്തുന്ന ഫോണ്‍ നോച്ച് ഹൗസിംഗിലായിരിക്കും ക്യാമറ എന്ന സൂചനയാണ് നല്‍കുന്നത്. 

ഈ ഫോണിന്‍റെ ഒരു കണ്‍സപ്റ്റ് മോഡലും ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഇത് പ്രകാരം നോച്ചിലെ മാറ്റം ഒഴിച്ചുനിര്‍ത്തിയാല്‍ വലിയ മാറ്റം ഇല്ലാതെയാണ് മോട്ടോ ജി7 എത്തുന്നത്. 

PREV
click me!

Recommended Stories

പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി