പുതിയ ഐഫോണുകള്‍ ബുധനാഴ്ച പുറത്തിറങ്ങും

Published : Sep 09, 2018, 05:30 PM ISTUpdated : Sep 10, 2018, 01:26 AM IST
പുതിയ ഐഫോണുകള്‍ ബുധനാഴ്ച പുറത്തിറങ്ങും

Synopsis

ആപ്പിൾ പുറത്തിറക്കാനിരിക്കുന്ന പുതിയ മോഡലുകളുടെ പേരും ചിത്രങ്ങളും എല്ലാം സ്ഥിരം ‘ലീക്കു’കാർ പുറത്തു വിട്ടിട്ടുണ്ട്

സന്‍ഫ്രാന്‍സിസ്കോ: ഐഫോണിന്‍റെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങള്‍ ആപ്പിള്‍ പൂര്‍ത്തിയാക്കി. കാലിഫോര്‍ണിയയിലെ സന്‍ഫ്രാന്‍സിസ്കോയിലായിരിക്കും പുതിയ ഐഫോണുകള്‍ വരുന്ന ബുധനാഴ്ച അവതരിപ്പിക്കുക. നേരത്തെ തന്നെ ഈവന്‍റിന്‍റെ ഓഫീഷ്യല്‍ ലെറ്റര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു.

ആപ്പിൾ പുറത്തിറക്കാനിരിക്കുന്ന പുതിയ മോഡലുകളുടെ പേരും ചിത്രങ്ങളും എല്ലാം സ്ഥിരം ‘ലീക്കു’കാർ പുറത്തു വിട്ടിട്ടുണ്ട്. ഐഫോൺ 8ന്റെ പിൻഗാമിയായി ഐഫോൺ 9, ഐഫോൺ എക്സിന്റെ പിൻഗാമിയായി ഐഫോൺ എക്സ്എസ് എന്നിവ എത്തുമെന്നാണ് വാര്‍ത്ത. 

Also Read- പുതിയ ഐഫോണില്‍ വന്‍ മാറ്റം

ആപ്പിൾ വാച്ചിന്റെ പുതിയ പതിപ്പ് വാച്ച് സീരീസ് 4, ബജറ്റ് മോഡൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഐഫോൺ എസ്ഇ 2, ഐഫോൺ എക്സ് പ്ലസ്, ഐഫോൺ എക്സ് എസ്ഇ എന്നിവയും അന്ന് ആപ്പിൾ അവതരിപ്പിക്കുമെന്ന് കരുതുന്നു.  എല്ലാ മോഡലുകളിലും വയർലെസ് ചാർജിങ്, ഡിസ്പ്ലേ നോച്ച് സംവിധാനം, ഫെയ്സ് ഐഡി എന്നിവയും പ്രതീക്ഷിക്കുന്നു.

PREV
click me!

Recommended Stories

റെഡ്‍മി നോട്ട് 15 എസ്‍ഇ ഏപ്രിൽ രണ്ടിന് ഇന്ത്യയിൽ എത്തും; ഡിസൈൻ, ഫീച്ചറുകൾ പുറത്ത്
വൺപ്ലസ് നോർഡ് 6; 50 എംപി ക്യാമറയും 9000 എംഎഎച്ച് ബാറ്ററിയുമായി ഏപ്രിൽ 7-ന് ഇന്ത്യയിൽ ലോഞ്ച്