
ബംഗളൂരു: മോട്ടറോളയുടെ മോട്ടോ എക്സ് ഫോഴ്സ് ഹാൻഡ്സെറ്റുകള്‍ വന്‍വിലക്കിഴിവില്‍ ഫ്ലിപ് കാര്‍ട്ട് വിറ്റഴിക്കുന്നു. 34,999 രൂപ വിലയുള്ള ഫോണ്‍ വെറും 12,999 രൂപക്ക് ഫ്ലിപ്കാർട്ടിൽ ലഭിക്കും. തകർക്കാൻ കഴിയാത്ത ഡിസ്പ്ലയുള്ള ഫോൺ എന്ന വിശേഷണത്തോടെ കമ്പനി പുറത്തിറക്കിയ മോട്ടോ എക്സ് ഫോഴ്സിന് തുടക്കത്തില്‍ 34,999 രൂപയായിരുന്നു വില. ഇതിന് പ്രത്യേകത ഓഫർ നൽകിയാണ് ഫ്ലിപ്കാർട്ട് വിൽക്കുന്നത്.
നിരവധി പ്രത്യേകതകളുമായി കേടുപാട് സംഭവിക്കാത്ത 5.4 ഇഞ്ച് ക്യൂ എച്ച്.ഡി സ്ക്രീനോടെയാണ് മോട്ടറോള ഈ ഫോൺ 2016 ഫെബ്രുവരിയിലാണ് വിപണിയിലെത്തിക്കുന്നത്. 32 ജി.ബി വേരിയൻസ് 49,999 രൂപയും 64 ജി.ബി വേരിയൻറിന് 53,999 രൂപയുമായിരുന്നു വില. എന്നാൽ ഉയർന്ന വില ഫോണിനെ തുടക്കത്തിൽ തന്നെ ഫോമിനെ സാധാരണക്കാർക്ക് അപ്രാപ്യമാക്കി.
3 ജി.ബി 32 ജി.ബി വേരിയൻറ് ഹാൻഡ്സെറ്റാണ് 12,999 രൂപക്ക് വിലക്ക് ലഭിക്കുക. 64 ജി.ബി വേരിയന്‍റ് 15,999 രൂപയ്ക്കും ലഭിക്കും. ഫ്ലിപ് കാര്‍ട്ട് ഓഫര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വന്‍തിരക്കാണ് ഫോണ്‍ വാങ്ങുവാന്‍ അനുഭവപ്പെടുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam