
പരിഷ്കരിച്ച മോട്ടോ ഫോണുകളും പ്രോഡക്ടുകളും ഇന്ത്യയില്‍ എത്തിയിട്ട് മൂന്നുവര്‍ഷം. ഈ സന്ദര്‍ഭത്തില്‍ വിലക്കുറവോടെ മോട്ടോ ഫോണുകള്‍ എത്തുന്നു. 20 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് മോട്ടോ ഫോണുകള്‍ക്ക് ലഭിക്കുന്ന ഇളവ്. മോട്ടോ ഇ3 പവര്‍, മോട്ടോ എം, മോട്ടോ ഇസെഡ്, മോട്ടോ ഇസെഡ് പ്ലേ, മോട്ടോ ജി ടര്‍ബോ, മോട്ടോ ഇ2, നെക്സസ് 6 എന്നിവയ്ക്കാണ് വിലകുറവ് ലഭിക്കുക. ഒപ്പം തന്നെ മോട്ടോ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ മോട്ടോ വാച്ച് മോട്ടോ 360 എന്നിവയ്ക്കും വിലക്കുറവ് ലഭിക്കും.
മോട്ടോ എം 64ജിബി ഗ്രേ, സില്‍വര്‍ ഗോള്‍ഡ് പതിപ്പുകള്‍ 17,999 രൂപയ്ക്കും, മോട്ടോ എം 32 ജിബി 15,999 രൂപയ്ക്കും ലഭിക്കും. ഈ ഫോണുകള്‍ക്ക് മറ്റ് ഫോണുകള്‍ എക്സേഞ്ച് ചെയ്ത് എടുക്കുമ്പോള്‍ 15,000 രൂപയ്ക്ക് ലഭിക്കാം. ഒപ്പം ആക്സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങുമ്പോള്‍ 5 ശതമാനം കിഴിവും ലഭിക്കും.
മോട്ടോ ഇസെഡ് പ്ലേ 32 ജിബി പതിപ്പിന്‍റെ ബ്ലാക് കളര്‍ ഫോണ്‍ 24,999 രൂപയ്ക്ക് ലഭിക്കും ഇത് എക്സേഞ്ച് ഓഫര്‍ പ്രകാരം 18,000 രൂപയ്ക്കും ലഭിക്കും. മോട്ടോ ഇ3 പവര്‍ 6 ശതമാനം വിലകുറച്ച് 7,499 രൂപയ്ക്ക് ലഭിക്കും. മോട്ടോ ജി ടര്‍ബോ 13 ശതമാനം ഓഫറില്‍ 25,999 രൂപയ്ക്ക് കിട്ടും. ഇതിന്‍റെ 32 ജിബി പതിപ്പ് 9 ശതമാനം കിഴിവില്‍ 19,999 രൂപയ്ക്ക് കിട്ടും.
മോട്ടോ ജി3 20 ശതമാനം ഓഫറില്‍ 7,999 രൂപയ്ക്ക് ലഭിക്കും. മോട്ടോ ജി2 16 ജിബി പതിപ്പ് 22 ശതമാനം ഓഫറുമായി 6,999 രൂപയ്ക്ക് കിട്ടും. മോട്ടോ ഇ2വിന് 16 ശതമാനം ഓഫറോടെ 4,999 രൂപയ്ക്ക് ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam