മോട്ടോ എക്സ് ഫോഴ്സിന്‍റെ വില വെട്ടിക്കുറച്ചു

Published : Apr 22, 2016, 01:21 PM ISTUpdated : Oct 04, 2018, 07:43 PM IST
മോട്ടോ എക്സ് ഫോഴ്സിന്‍റെ വില വെട്ടിക്കുറച്ചു

Synopsis

നിലത്ത് വീണാല്‍ പൊട്ടാത്ത ഡിസ്പ്ലേയുള്ള ഫോൺ എന്നതാണ് മോട്ടോറോള വിപണിയിലെത്തിച്ച  'മോട്ടോ എക്സ് ഫോഴ്സ്'.  കേടുപാട് സംഭവിക്കാത്ത 5.4 ഇഞ്ച് ക്യൂഎച്ച്ഡി സ്ക്രീനോടെയാണ് ഈ ഫോൺ വിപണിയിലെത്തിയത്. വേരിസോണിനായി മോട്ടോറോള പുറത്തിറക്കിയ മോട്ടോ ഡ്രോയ്ഡ്-2 വിന്‍റെ ഗ്ലോബല്‍ വേരിയന്‍റാണ് മോട്ടോ എക്സ് ഫോഴ്സ് അറിയപ്പെടുന്നത്. 

3 ജിബി എൽപിഡിഡിആർ4 റാമും 32 ജി ബി ആന്തരിക സ്റ്റോറേജുമുള്ള  ഫോണിന് ഇന്ത്യൻ  4 ജി ബാൻഡുകളെ പിന്തുണയ്ക്കാൻ ശേഷിയുണ്ട്. 32 ജി ബി ആന്തരിക സ്റ്റോറേജ് വേരിയന്‍റിനോടൊപ്പം 64 ജി ബിയുടെ മറ്റൊരു വേരിയന്റും മോട്ടോ എക്സ് ഫോഴ്സ് പുറത്തിറക്കിരുന്നു. 

32ജി ബി വേരിയന്‍റ്  49,999 രൂപയ്ക്കും 64 ജി ബി വേരിയന്‍റ് 53,999  രൂപയ്ക്കുമാണ് ഫെബ്രുവരിയിൽ മോട്ടോറോള  വിപണിയിൽ എത്തിച്ചത്. ഇപ്പോൾ ഈ രണ്ടു മോഡലുകളും പരിമിതകാല ഓഫർ എന്ന നിലയിൽ വൻ വിലക്കുറവോടെ പ്രമുഖ ഇ-കൊമേഴ്സ്‌ പോർട്ടലായ ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാൻ കഴിയും.

ഫ്ലിപ്കാർട്ടിൽ മോട്ടോ എക്സ് ഫോഴ്സ് 32ജി ബി വേരിയന്റ് 15,000 രൂപ വിലക്കുറവിൽ 34 ,999 രൂപയ്ക്കും 64 ജിബി വേരിയന്റ് 16,000 രൂപ വിലക്കുറവിൽ 37,999  രൂപയ്ക്കുമാണ് ഇപ്പോൾ വാങ്ങാൻ സാധിക്കുന്നത്. 

പരിമിതകാല ഓഫർ എന്ന നിലയ്ക്കാണ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും എന്ന് വരെയാണ് ഓഫർ എന്നതിനെക്കുറിച്ച് ഫ്ലിപ്കാർട്ടോ മോട്ടോറോളയോ യാതൊരു സൂചനയും നൽകിയിട്ടില്ല. വിലക്കൂടുതൽ കാരണം ഈ സവിശേഷ ഫോൺ വാങ്ങാൻ മടിച്ച പലരും അവസരം മുതലാക്കുമെന്നു കരുതാം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് 200-മെഗാപിക്‌സല്‍ ക്യാമറ; ഫോട്ടോഗ്രഫിയുടെ രാജാവാകാന്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര
സൂക്ഷിച്ചാല്‍ പണവും ജീവിതവും പോകില്ല; സൈബര്‍ സുരക്ഷയ്‌ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം