സ്മാർട്ട്‌ഫോൺ വിപണിയെ ഇളക്കിമറിക്കാൻ വീണ്ടും മോട്ടോറോള, പുതിയ സിഗ്നേച്ചർ സീരീസ്

Published : Dec 28, 2025, 07:12 PM IST
motorola

Synopsis

പരമ്പരയിലെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഫോണായിരിക്കും മോട്ടറോള സിഗ്നേച്ചർ എന്നാണ് റിപ്പോർട്ടുകൾ. ഫ്ലിപ്‍കാർട്ടിൽ ഒരു ടീസർ പുറത്തിറക്കുകയും ചെയ്തു. മോട്ടറോള സിഗ്നേച്ചർ ഫോണിനായുള്ള ഒരു പ്രത്യേക പ്രൊമോഷണൽ പേജാണ് ഫ്ലിപ്കാർട്ട് വെബ്‌സൈറ്റിൽ ലൈവ് ആയിരിക്കുന്നത്.

മോട്ടറോള വീണ്ടും സ്മാർട്ട്‌ഫോൺ വിപണിയെ ഇളക്കിമറിക്കാൻ ഒരുങ്ങുന്നു. പുതിയ സിഗ്നേച്ചർ സീരീസ് അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഈ പരമ്പരയിലെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഫോണായിരിക്കും മോട്ടറോള സിഗ്നേച്ചർ എന്നാണ് റിപ്പോർട്ടുകൾ. കമ്പനി ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കുകയും ഫ്ലിപ്‍കാർട്ടിൽ ഒരു ടീസർ പുറത്തിറക്കുകയും ചെയ്തു.  

മോട്ടറോള സിഗ്നേച്ചർ ഫോണിനായുള്ള ഒരു പ്രത്യേക പ്രൊമോഷണൽ പേജാണ് ഫ്ലിപ്കാർട്ട് വെബ്‌സൈറ്റിൽ ലൈവ് ആയിരിക്കുന്നത്. അതിൽ "സിഗ്നേച്ചർ ക്ലാസ് ഉടൻ വരുന്നു!" എന്ന് എഴുതിയിരിക്കുന്നു. അതേസമയം ഈ പേജിൽ മോട്ടറോളയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല, പകരം ഉപയോക്താക്കളോട് ബ്രാൻഡിനെ തിരിച്ചറിയാൻ ആവശ്യപ്പെടുന്നു. മോട്ടറോളയുടെ പ്രശസ്തമായ ബാറ്റ്വിംഗ് ലോഗോയും മറ്റും സൂചനകളായി കാണിച്ചിരിക്കുന്നു. ശരിയായ ഉത്തരം നൽകുമ്പോൾ, "ഡിസംബർ 28-ന് തിരികെ വരൂ" എന്ന് എഴുതിയ ഒരു സന്ദേശം സ്ക്രീനിൽ വരുന്നു. ഇതിൽ നിന്ന് ഈ മൊബൈലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഡിസംബർ 28-ന് വെളിപ്പെടുത്തുമെന്ന് അനുമാനിക്കപ്പെടുന്നു. ടീസർ പേജിൽ, പുതിയ മോഡൽ പുതിയ കാര്യങ്ങളുടെ പ്രതീകമായിരിക്കുമെന്ന് ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

മോട്ടറോള സിഗ്നേച്ചറിന്റെ റെൻഡറുകളും അടുത്തിടെ ചോർന്നിരുന്നു. ഗീക്ക്ബെഞ്ച് പ്ലാറ്റ്ഫോമിലും ഈ ഫോൺ കണ്ടെത്തിയിട്ടുണ്ട്. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച്, മോട്ടോറോള സിഗ്നേച്ചർ ഫോൺ ഒരു ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റ് ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. 8-കോർ ARM പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫോണിന് 16 ജിബി റാം ഉണ്ടെന്നും വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

അതേസമയം മോട്ടറോള സിഗ്നേച്ചർ ഫോൺ എങ്ങനെയായിരിക്കുമെന്ന് ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് പങ്കിട്ട റെൻഡറുകളും ഒരു സൂചന നൽകുന്നു. കാർബൺ, മാർട്ടിനി ഒലിവ് തുടങ്ങിയ ഫിനിഷുകളിൽ ഈ ഫോൺ പുറത്തിറക്കുമെന്ന് ടിപ്‌സ്റ്റർ പറയുന്നത്. ചോർന്ന ചിത്രങ്ങൾ മുൻവശത്ത് പഞ്ച്-ഹോൾ ക്യാമറയുള്ള ഒരു ഫ്ലാറ്റ് സ്‌ക്രീനും പിന്നിൽ മൂന്ന് ലെൻസുകൾ ഉൾക്കൊള്ളുന്ന ഒരു ചതുര ക്യാമറ മൊഡ്യൂളും കാണിക്കുന്നു. റെൻഡറുകളിൽ ഒന്ന് ഫോൺ ഒരു സ്റ്റൈലസിനെ പിന്തുണച്ചേക്കാമെന്നും സൂചിപ്പിക്കുന്നു, ഇത് ക്വിക്ക് നോട്ടുകൾ പോലുള്ള കാര്യങ്ങൾക്ക് ഉപയോഗപ്രദമാകും.

മോട്ടറോള സിഗ്നേച്ചറിൽ 6.7 ഇഞ്ച് ഓഎൽഇഡി ഡിസ്പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിന് 120Hz റിഫ്രഷ് റേറ്റ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇതിന്റെ ഡിസൈൻ മോട്ടറോള എഡ്ജ് 70 ന് സമാനമായിരിക്കുമെന്ന് സൂചനകൾ ഉണ്ട്. ഫോണിൽ മൂന്ന് പിൻ ക്യാമറകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന നിലവാരമുള്ള ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും വേണ്ടി മൂന്ന് സെൻസറുകളും സംയോജിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇതിന് അൽപ്പം വലിയ ക്യാമറ മൊഡ്യൂൾ ആവശ്യമായി വന്നേക്കാം. ഫോണിൽ മൂന്ന് 50MP പിൻ സെൻസറുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ഫോൺ സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ അജ്ഞാതമാണ്. ഈ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മോട്ടറോള ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ജനുവരിയിൽ തന്നെ ഫോൺ വിപണിയിലെത്താൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

 

 

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇതൊരു ഫോണല്ല, പവർഹൗസാണ്! അമ്പരപ്പിക്കുന്ന ബാറ്ററി, വിപണിയിൽ കൊടുങ്കാറ്റാകാൻ ടെക്‌നോ പോവ കർവ് 2 5ജി
ഉഗ്രനൊരു സ്മാർട്ട് ഫോൺ മോഹ വിലയിൽ വാങ്ങാം! ഫ്ലിപ്പ്കാർട്ടിൽ ഇയർ എൻഡ് സെയിൽ, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 6 ന് വമ്പൻ വിലക്കുറവ്