
ഫ്ലിപ്പ്കാർട്ടിൽ വർഷാവസാന വിൽപ്പന പൊടിപൊടിക്കുകയാണ്. സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി വിവിധ ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച കിഴിവുകളാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. ഒരു ഫ്ലിപ്പ് - സ്റ്റൈൽ സ്‍മാർട്ട്ഫോൺ വാങ്ങാൻ നിങ്ങൾ പദ്ധതിയിട്ടിരുന്നെങ്കിൽ, ഉയർന്ന വില കാരണം ഈ പദ്ധതി മാറ്റിവച്ചിരിക്കുകയാണെങ്കിൽ ഈ ഇയർ എൻഡിംഗ് വിൽപ്പന നിങ്ങൾക്ക് അതിനായുള്ള മികച്ച അവസരമാക്കി മാറ്റാം. കാരണം ഈ വിഭാഗത്തിലെ ശ്രദ്ധേയമായ ഓഫറുകളിൽ ഒന്ന് സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6 ൽ ആണ്. 38,000 രൂപയിൽ കൂടുതൽ വലിയ ലാഭത്തോടെ ഈ ഫോൺ നിങ്ങളുടെ കൈകളിൽ എത്തും. ഫ്ലിപ്കാർട്ടിൽ നിലവിൽ ലഭ്യമായ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6 ഡീലിനെക്കുറിച്ച് വിശദമായി അറിയാം.
സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6 ഇന്ത്യയിൽ 1,09,999 രൂപ പ്രാരംഭ വിലയ്ക്കാണ് പുറത്തിറങ്ങിയത്. 2025 ലെ വർഷാവസാന വിൽപ്പനയ്ക്കിടെ, ഫ്ലിപ്പ്കാർട്ട് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6 ന് 35,000 രൂപ ഫ്ലാറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇത് ഫോണിന്റെ വില 74,999 രൂപയായി കുറയ്ക്കുന്നു. അതിനുപുറമെ, ഫ്ലിപ്പ്കാർട്ട് ആക്സിസ്/എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോൾ നിങ്ങൾക്ക് 3,750 രൂപ അധിക കിഴിവ് ലഭിക്കും. കൂടുതൽ ലാഭിക്കാൻ, നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ചും ചെയ്യാം.
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 6 സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും
സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6-ൽ 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X മെയിൻ ഡിസ്‌പ്ലേ, FHD+ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവയുണ്ട്. പുറം സ്‌ക്രീൻ 60Hz റിഫ്രഷ് റേറ്റുള്ള 3.4 ഇഞ്ച് സൂപ്പർ അമോലെഡ് പാനലാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റും 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,000mAh ബാറ്ററിയും ഈ ഈ സ്‍മാർട്ട്ഫോണിൽ ഉണ്ട്. ക്യാമറ വിഭാഗത്തിൽ, ഗാലക്സി Z ഫ്ലിപ്പ് 6-ൽ 50MP പ്രധാന ക്യാമറയും പിന്നിൽ 12MP അൾട്രാ-വൈഡ് ക്യാമറയും ലഭിക്കുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10MP ക്യാമറയുണ്ട്. കൂടാതെ, ഓട്ടോ സൂം പോലുള്ള എഐ പവർ സവിശേഷതകൾ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഇത് കാര്യങ്ങളെ ബുദ്ധിപരമായി തിരിച്ചറിയുകയും മികച്ച ഷോട്ടുകൾ പകർത്താൻ ഫ്രെയിമിംഗ് ക്രമീകരിക്കുകയും ചെയ്യുന്നു.