‘ടോയ്ലറ്റ് ലൊക്കേറ്റർ’ ആപ്പ് കേന്ദ്രം പുറത്തിറക്കി

By Web DeskFirst Published Dec 22, 2016, 10:38 AM IST
Highlights

ദില്ലി: നമ്മുടെ സമീപമുള്ള മൂത്രപ്പുര ഏതെന്ന് അറിയാൻ സഹായിക്കുന്ന ആപ്ലിക്കേഷനുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ‘ടോയ്ലറ്റ് ലൊക്കേറ്റർ’ എന്ന ആപ്പാണ് കേന്ദ്ര നഗര വികസന മന്ത്രാലയം ഗൂഗിളുമായി ചേർന്നു പുറത്തിറക്കിയിരിക്കുന്നത്. ഉപയോഗ്യമായ മൂത്രപ്പുരയും വിശ്രമമുറിയും ആപ്പ് ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കും. തുടക്കത്തിൽ തലസ്‌ഥാനമായ ഡൽഹിയിലും മധ്യപ്രദേശിലെ രണ്ട് പട്ടണങ്ങളിലുമാണ് ആപ്പ് പ്രാബല്യത്തിൽ വരുന്നത്.

.പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് അഭിയാന്റെ ഭാഗമായാണ് പുതിയ ആപ്പ് എത്തുന്നത്. സർക്കാരിന്റെ മാത്രമല്ല, ആശുപത്രികൾ മാളുകൾ എന്നു തുടങ്ങി സമീപമുള്ള എല്ലാം ടോയ്ലെറ്റുകളുടെയും വിവരങ്ങൾ ആപ്പിലൂടെ ലഭിക്കും. ഗൂഗിളുമായി സഹകരിച്ചാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

click me!