അത്യുഗ്രൻ സ്മാർട്ട്ഫോണുകളുമായി നോക്കിയ തിരിച്ചെത്തുന്നു

By Web DeskFirst Published Aug 19, 2016, 11:11 AM IST
Highlights

ബിയജിംഗ്: അത്യുഗ്രൻ സ്മാർട്ട്ഫോണുകളുമായി നോക്കിയ തിരിച്ചെത്തുന്നു. ചൈനയിലെ നോക്കിയ പ്രസിഡന്റ് മൈക്ക് വാങ്ങാണ് പുതിയ ഫോണുകളും മറ്റു ഉല്‍പന്നങ്ങളും പുറത്തിറക്കുന്ന കാര്യം വെളിപ്പെടുത്തിയത്. മൂന്നു മുതൽ നാലു ഉൽപന്നങ്ങൾ വരെയാണ് പുതിയ ശ്രേണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. 

മൈക്രോസോഫ്റ്റുമായുള്ള നോക്കിയ കരാർ ഈ വർഷം അവസാനമാണ് തീരുന്നത്. ഈ കരാർ അവസാനിച്ചാൽ വീണ്ടും സ്മാർട്ട്ഫോൺ വിപണിയിൽ തിരിച്ചെത്തുവാന്‍ നോക്കിയ തീരുമാനിച്ചിരിക്കുന്നത്. ഫിന്‍ലാന്‍റിലെ എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിക്കുന്ന നോക്കിയയുടെ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉടന്‍ വിപണിയിലേക്കെത്തുന്നത്.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 5.2 ഇഞ്ചും 5.5 ഇഞ്ചും വലിപ്പമുള്ള ഫോണിന് 2കെ റെസല്യൂഷനാണുള്ളത്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഫോണിന് ഐപി68 സെര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സാംസങ് ഗാലക്‌സി എസ് 7 എഡ്ജിനും ഗാലക്‌സി എസ് 7 നും ഒപ്പം നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. 

ആന്‍ഡ്രോയിഡ് 7.0 നൂഗ ആയിരിക്കും നോക്കിയയുടെ പുതിയ ഫോണില്‍ ഉപയോഗിക്കുകയെന്ന് ഗിസ്‌മോ ചൈന റിപ്പോര്‍ട്ടു ചെയ്തിരുന്നു. സ്‌നാപ്ഡ്രാഗണ്‍ 820 ചിപ് സെറ്റായിരിക്കും ഈ ഫോണുകള്‍ക്കുണ്ടാവുക. പൂര്‍ണ്ണമായും മെറ്റല്‍ ബോഡിയില്‍ ഇറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഫിംഗര്‍ പ്രിന്‍റ് സ്‌കാനറുകളും ഉണ്ടായിരിക്കും. 

click me!