സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി പുതിയ ഒഎസ് എത്തുന്നു

Published : Jan 18, 2023, 03:37 AM IST
സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി പുതിയ ഒഎസ് എത്തുന്നു

Synopsis

ഗൂഗിളിന്റെ ആൻഡ്രോയിഡ്, ആപ്പിളിന്റെ ഐഒഎസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവർക്ക് ഉപകരണങ്ങളുടെ പിന്നിൽ നടക്കുന്നതിനെ കുറിച്ച് പിടിത്തമില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഏറ്റവും വലിയ ചിന്തകരിലൊരാളായ നോവ ഹരാരി അടക്കമുള്ളവർ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാത്തത്

എല്ലാ ഉപഭോക്താക്കൾക്കും അവരവരുടെ സ്വകാര്യത നല്കാമെന്ന വാഗ്ദാനവുമായി സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള കമ്പനിയായ അപ്പോസ്‌ട്രൊഫി എജി (Apostrophy AG).ഗൂഗിളിന്റെ ആൻഡ്രോയിഡ്, ആപ്പിളിന്റെ ഐഒഎസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവർക്ക് ഉപകരണങ്ങളുടെ പിന്നിൽ നടക്കുന്നതിനെ കുറിച്ച് പിടിത്തമില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഏറ്റവും വലിയ ചിന്തകരിലൊരാളായ നോവ ഹരാരി അടക്കമുള്ളവർ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാത്തത്. ഗൂഗിളിന്റെയും ആപ്പിളിന്റെയും ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ യാത്രയ്ക്ക് തടയിടാൻ സർക്കാരിന് താല്പര്യമുണ്ട്.ഉപയോക്താവിന് ഡാറ്റാ സ്വാതന്ത്ര്യം നൽകാമെന്ന വാദവുമായി എത്തുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് പിന്തുണയുമായി സർക്കാർ എത്താൻ സാധ്യതയേറെയാണ്. കൂടാതെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ശ്രദ്ധിക്കപ്പെടുകയും ചെയ്യും. അപ്പോസ്‌ട്രൊഫിയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത് പീറ്റർ നെബിയാണ്. പീറ്ററിന്റെ കമ്പനിയാണ് നിലവിൽ വേറിട്ട ഡിസൈനിലുള്ള, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാത്ത സ്മാർട്ട്ഫോണുകൾ വില്ക്കുന്നതിലൂടെ ശ്രദ്ധ നേടിയിരിക്കുന്നത്. 

ഡാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ അപ്പോസ്‌ട്രൊഫിക്ക് മികച്ച പിന്തുണ കിട്ടിയാലേ ഗൂഗിളിനും ആപ്പിളിനുമെതിരെ പുതിയ ഒഎസ് കൊണ്ടുവരാനാകൂ.‌‌‌ മൈക്രോസോഫ്റ്റ്, സാംസങ് എന്നിങ്ങനെയുള്ള കമ്പനികളുടെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ, എച്ച്പിയുടെ പാം, മോസിലയുടെ ഫയർഫോക്‌സ് ഒഎസ് എന്നി കമ്പനികളൊക്കെ ആൻഡ്രോയിഡിനും ഐഒഎസിനും മുന്നിൽ തകർന്നു വീണവയാണ്. കായിഒഎസ് (KaiOS) വികസിപ്പിച്ച ചില എൻജിനീയർമാരെയും കൂടെ കൂട്ടിക്കൊണ്ടാണ് അപ്പോസ്‌ട്രൊഫി നിലവിലെ യാത്ര. 

2007 ൽ സ്ഥാപിക്കപ്പെട്ട കമ്പനിയാണ് അപ്പോസ്‌ട്രോഫി. സ്മാർ‍ട്ട്ഫോൺ നല്കുന്ന സാങ്കേതിക വിദ്യയ്ക്ക് നേരെ താല്പര്യം കാണിക്കാത്തവരെ ലക്ഷ്യം വെച്ചാണ് കമ്പനി മുന്നോട്ട് പോകുന്നത്. ആവശ്യമുള്ളവർക്ക് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാമെങ്കിലും ബേസിക് കാര്യങ്ങൾ ആവശ്യമുള്ളവർക്ക് അതുമാത്രം ഉപയോഗിക്കാനുമാകും. പുതിയ ഒഎസിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെ‍ടുന്നത് ഇതാണ്.

 

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സ്‌കാം സന്ദേശങ്ങൾ എളുപ്പം കണ്ടെത്താം, സർക്കിൾ ടു സെർച്ചും ഗൂഗിൾ ലെൻസും ഇങ്ങനെ ഉപയോഗിക്കൂ
തീപ്പിടിച്ച് മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്‌ടം; രണ്ട് ലക്ഷത്തിലേറെ പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ചു