ഐന്‍സ്റ്റൈനിന്‍റെ സിദ്ധാന്തം തെറ്റോ? പുതിയ കണ്ടെത്തല്‍

By Web DeskFirst Published Dec 27, 2016, 11:19 AM IST
Highlights

ആസംസ്റ്റര്‍ഡാം: വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ ആര്‍ബര്‍ട്ട് ഐന്‍സ്റ്റൈനിന്‍റെ ഭൂഗുരുത്വം സംബന്ധിച്ച ആപേക്ഷികതാ സിദ്ധാന്തം തെറ്റെന്ന് ഡച്ച് ശാസ്ത്രഞ്ജന്‍. ഡച്ച് ഭൗതികശാസ്ത്രജ്ഞനായ എറക് വെര്‍ലിന്‍ഡെയാണ് പുതിയ സിദ്ധാന്തവുമായി എത്തിയിരിക്കുന്നത്. പ്രാഥമികമായി 33,613 സൗരയൂഥങ്ങളിലെ  സൗരയൂഥങ്ങളില്‍ നടത്തിയ പഠനങ്ങളാണ്  വെര്‍ലിന്‍ഡെയുടെ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനം.

ആംസ്റ്റഡാം സര്‍വ്വകലാശാലയിലെ പ്രൊഫ. എറിക് വെര്‍ലിന്‍ഡെ ഗുരുത്വാകര്‍ഷണം സംബന്ധിച്ച വെര്‍ലിന്‍ഡെയുടെ സിദ്ധാന്തം എന്ന പേരില്‍ നിഗമനങ്ങള്‍ അവതരിപ്പിച്ചത്. നെതര്‍ലാൻഡിലെ ലൈയ്ഡന്‍ ഒബ്‌സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞ മാര്‍ഗോട്ട് ബ്രൗവറും സംഘവുമാണ് വെര്‍ലിന്‍ഡെയുടെ സിദ്ധാന്തത്തെക്കുറിച്ച് പരീക്ഷണം നടത്തിയത്. 

നേരിട്ട് കാണാതെ പ്രപഞ്ചത്തിലുള്ള മറ്റു വസ്തുക്കളിലുണ്ടാകുന്ന മാറ്റത്തിലൂടെയാണ് ഇരുണ്ട ദ്രവ്യത്തെ തിരിച്ചറിഞ്ഞിരുന്നത്. വലിയ തോതില്‍ ഗുരുത്വാകര്‍ഷണ ബലമുള്ള ഇരുണ്ട ദ്രവ്യങ്ങള്‍ പ്രകാശത്തെ ഒരു ലെന്‍സ് പോലെ വളയ്ക്കുന്നുവെന്നും കരുതപ്പെടുന്നതു. ഐന്‍സ്റ്റൈയിനിന്റെ ആപേക്ഷികതാ സിദ്ധാന്തത്തിലെ മുഖ്യ ഘടകമായ ഈ ഡാര്‍ക് മാറ്റര്‍ അഥവാ ഇരുണ്ട ദ്രവ്യത്തെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് വെര്‍ലിന്‍ഡെ ചെയ്യുന്നത്. 

ഐന്‍സ്റ്റൈനിന്റെ സിദ്ധാന്തം പറയുന്നതിലും കൂടുതലാണ് ഗുരുത്വാകര്‍ഷണത്തിന്റെ ശക്തിയെന്നും വെര്‍ലിന്‍ഡെ പറയുന്നു. നേരില്‍ കണ്ടറിയാവുന്ന വസ്തുക്കളുടെ മാത്രം ഭാരം കണക്കാക്കിയാല്‍ മതിയെന്നാണ് വെര്‍ലിന്‍ഡെയുടെ സിദ്ധാന്തം പറയുന്നത്. വെര്‍ലിന്‍ഡെയുടെ സിദ്ധാന്തപ്രകാരം ഏകദേശം 33,613 സൗരയൂഥങ്ങളിലെ വസ്തുക്കളുടെ പിണ്ഡം ശരിയായി അളക്കാനായെന്നാണ് ബ്രൗവറും സംഘവും അവകാശപ്പെടുന്നത്. റോയല്‍ അസ്‌ട്രോണമി സൊസൈറ്റിയുടെ പ്രതിമാസ ജേണലിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
 

click me!