
അപൂർവ വൈറസ് ബാധിച്ച് ചിത്രശലഭപ്പുഴുക്കൾ സ്വയം പൊട്ടിത്തെറിക്കുന്നു. ബ്രിട്ടനിലാണ് അത്യപൂർവമായ ഈ പ്രതിഭാസം നടക്കുന്നത്. സോംബി വൈറസ് എന്നു പേരിട്ടിരിക്കുന്ന ഈ വൈറസ് ബാധ കാരണം ചിത്രശലഭപ്പുഴുക്കൾ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വരികയും ഉടൻ തന്നെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ശത്രുക്കളെ പേടിച്ചൊളിച്ചിരിക്കുന്ന ഈ പുഴുക്കളുടെ സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തിയിരിക്കുകയാണ് ഈ വൈറസ്.
പക്ഷികളുടെയും മറ്റും കണ്ണിൽപ്പെടാതെ ഇലകൾക്കടിയിൽ ഒളിച്ചിരിക്കുകയാണ് പുഴുക്കളുടെ സ്വഭാവം. എന്നാൽ സോംബി വൈറസ് ഇവയെ നിയന്ത്രിക്കുന്പോൾ ഈ സ്വഭാവത്തിൽ നിന്നു വ്യതിചലിച്ച് ചെടികളുടെ മുകളിലേക്ക് സഞ്ചരിക്കാൻ ഇവർ പ്രേരിതരാകും. പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയും ചെയ്യും. ഇതേത്തുടർന്ന് മറ്റ് പുഴുക്കളിലേക്കും രോഗം ബാധിക്കും. ഇതിനാലാണ് വൈറസിനെ സോംബി എന്ന് വിശേഷിപ്പിക്കുന്നത്.
ബാക്കുലോ വൈറസ് എന്നാണ് ഇതിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ഈ വൈറസ് ലക്ഷ്യം വച്ചിരിക്കുന്നത് ഓക്ക് എഗ്ഗർ മോത്ത് എന്നയിനത്തിൽ പെട്ട പുഴുക്കളെയാണ്. ഇത്തരത്തിലുള്ള അവസ്ഥ മറ്റ് പുഴുക്കളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ വൈറസ് ബാധയെ തുടർന്ന് പൊട്ടിത്തെറിക്കുന്നത് ഓക്ക് എഗ്ഗര് മോത്ത് വിഭാഗത്തിൽ പെട്ട ചിത്രശലഭങ്ങൾ മാത്രമാണ്. ഇവരുടെ ശരീരത്തിലെ ജലാംശത്തിന്റെ വർധനയാണ് ഇതിനു കാരണമാകുന്നതെന്നാണ് ഗവേഷകരുടെ കണ്ടുപിടുത്തം.
ലാർജ് ഹീത്ത് എന്നയിനം ചിത്രശലഭങ്ങളുടെ പുഴുക്കളാണ് ഓക്ക് എഗ്ഗർ മോത്തുകൾ. ലാർജ് ഹീത്ത് ഇനത്തിൽ പെട്ട ചിത്രശലഭങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഗവേഷകർ കുറെ നാളുകൾക്കു മുന്പേ ഈ പ്രതിഭാസം കണ്ടുപിടിച്ചതാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam